
കാസർകോട് :കേരള ആയുർവേദ തൊഴിലാളി യൂണിയൻ സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായി സംഘടിപ്പിച്ച സംസ്ഥാന വാഹനപ്രചരണ ജാഥ സംസ്ഥാന വൈസ് പ്രസിഡന്റ് കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന യോഗത്തിൽ ആയുർവേദ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് സി കെ.ഹരികൃഷ്ണൻസ് അദ്ധ്യക്ഷത വഹിച്ചു.സി ഐ.ടി.യു ജില്ല പ്രസിഡന്റ് മണി മോഹനൻ, ജില്ല സെക്രട്ടറി കെ.രവിന്ദ്രൻ, ആയൂർവേദ തൊഴിലാളി യൂണിയൻ ജില്ല പ്രസിഡൻറ് വി.വി ക്രിസ്റ്റോ ഗുരുക്കൾ, സെക്രട്ടറി ടി.വി.സുരേഷ് ഗുരുക്കൾ , സി സുഗേഷ് ഗുരുക്കൾ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറിയേറ്റ് മാർച്ച് സി ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ജാഥക്ക് ജില്ലയിൽ കാഞ്ഞങ്ങാട് ചെറുവത്തൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |