
പയ്യന്നൂർ: നഗരസഭ കേരള സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയ പഠിതാക്കളുടെ സംഗമവും സർട്ടിഫിക്കറ്റ് വിതരണവും ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.പി.സമീറ അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക വകുപ്പ് കണ്ണൂർ ജില്ലാ കോ ഓർഡിനർ മിനേഷ് മണക്കാട്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി ജയ, കൗൺസിലർമാരായ കെ.ചന്ദ്രിക, വസന്താരവി സംസാരിച്ചു.ശാസ്ത്രീയ സംഗീതം, കേരളനടനം, ചിത്രകല, തുള്ളൽ, നാടൻപാട്ട്, കോൽക്കളി ഇനങ്ങളിൽ വിവിധ ക്ലസ്റ്ററുകളിൽ , വജ്രജൂബിലി ഫെല്ലോഷിപ് ജേതാക്കളായ രാഖി രാമചന്ദ്രൻ, ശുഭ, നാജ്, ഗാർഗി, വർഷ, നിമിഷ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് വർഷം പരിശീലനം നേടിയ 260 ഓളം പഠിതാക്കളുടെ സംഗമവും, സർട്ടിഫിക്കറ്റ് വിതരണവുമാണ് നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |