
കടന്നപ്പള്ളി: കോട്ടത്തുംചാലിലെ പുരാതനമായ ഇടവൻ നടുവത്തിടത്ത് താഴെ വീട് തറവാട് ധർമ്മദൈവസ്ഥാനമായ ഇടവലത്ത് കന്നിക്കൊരുമകൻ ദേവസ്ഥാനത്ത് അര നൂറ്റാണ്ടിന് ശേഷം കളിയാട്ട മഹോത്സവം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച രാവിലെ ഏഴു മുതൽ ക്ഷേത്രം തന്ത്രി ചുഴലി പുതുശ്ശേരി ഇല്ലത്ത് ശങ്കരൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ വിവിധ പൂജാകർമ്മങ്ങൾ. വൈകീട്ട് ഏഴിന് കളിയാട്ടം തുടങ്ങൽ.രാത്രി എട്ടിന് പുതുർവാടി കന്നിക്കൊരുമകൻ ദൈവം വെള്ളാട്ടം രാത്രി ഒമ്പതിന് ഇടവലത്ത് കുന്നിക്കൊരുമകൻ ധർമ്മദൈവം വെള്ളാട്ടം.പത്തിന് ഇടവലത്ത് ഭഗവതി തോറ്റം. പത്തരക്ക് വിഷ്ണുമൂർത്തി തോറ്റം. ഞായർ പുലർച്ചെ മൂന്നിന് പുതുർവാടി കന്നിക്കൊരുമകൻ ദൈവം പുറപ്പാട്, അഞ്ചിന് ഇടവലത്ത് കന്നിക്കൊരുമകൻ ധർമ്മദൈവത്തിന്റെ പുറപ്പാട്. രാവിലെ 11 ന് ഇടവലത്ത് ഭഗവതിയുടെയും പതിനൊന്നരക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാട് ഉണ്ടാവും.സമാപനദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ അന്നദാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |