
കരിന്തളം:തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹാത്സവം 17, 18 തീയതികളിൽ നടക്കും.17ന് രാവിലെ 6ന് ഗണപതി ഹോമം. വൈകിട്ട് 4.30 ന് കോയിത്തട്ട ധർമ്മാശാസ്താകാവ് അയ്യപ്പ ഭജനമഠത്തിൽ നിന്ന് തിരുമുൽ കാഴ്ച ഘോഷയാത്ര. വൈകിട്ട് പയംകുറ്റി തുടർന്ന് ദേവനെ മലയിറക്കൽ.വൈകിട്ട് ആറരക്ക് തിരുമുൽ കാഴ്ച സമർപ്പണം. തുടർന്ന് അന്തിവെള്ളാട്ടം പുറപ്പാട്.രാത്രി ഏഴര മുതൽ അന്നദാനം. രാത്രി 10ന് സന്ധ്യ വേല . കളിക്കപ്പാട്ട്. പത്തരക്ക് അന്തിവേല.കലശം എഴുന്നെള്ളിക്കൽ തുടർന്ന് വെള്ള കെട്ടൽ.പതിനട്ടിന് രാവിലെ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം പുറപ്പാട്. ഒൻപതിന് തുലാഭാരം ഉച്ചക്ക് 12 മണി മുതൽ അന്ന ദാനം. ഉച്ചക്ക് ശേഷം 3ന് ദേവനെ മലകയറ്റുന്നതോടെ തിരുവപ്പന വെള്ളാട്ട മഹോത്സവത്തിന് തിരുസമാപ്തി കുറിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |