SignIn
Kerala Kaumudi Online
Saturday, 24 October 2026 6.50 PM IST

വ്യാപാരി മാർച്ചും ധർണയും

v

ചെറുപുഴ: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ ചെറുപുഴ പഞ്ചായത്ത് ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കെട്ടിട വാടകയുടെ മേലുള്ള ജി.എസ്.ടിക്കെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി 18 ന്‌ നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ മുന്നോടിയായി ചെറുപുഴ പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. വ്യാപാരഭവൻ പരിസരത്ത് നിന്നുമാണ് മാർച്ച് ആരംഭിച്ചത്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ജെ.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. റോയി ജോസ് അദ്ധ്യക്ഷത വഹിച്ചു. റോയി ജോസഫ്, ജോളി കണ്ടാവനം, വിൽസൻ ഇടക്കര, ജോയിസ് തോമസ്, എ.ടി.വി. രാജേഷ്, എൻ.എം. കുഞ്ഞുമൊയ്തീൻ, ടി.ബാലകൃഷ്ണൻ, തങ്കച്ചൻ പൂക്കളം എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL