SignIn
Kerala Kaumudi Online
Saturday, 24 October 2026 6.51 PM IST

റേഡിയോ ദിനം ആചരിച്ചു

radio

മാഹി:ഗവൺമെന്റ് മിഡിൽ സ്‌കൂൾ അവറോത്ത് റേഡിയോ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജൻവാണി 90.8 എഫ്.എം സ്റ്റേഷൻ ഡയറക്ടർ നിർമ്മൽ മയ്യഴി ദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി സീതാലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ജൻവാണി എഫ്.എം പ്രോഗ്രാം എക്സിക്യുട്ടിവ് യതീഷ് നാരായണൻ, എം.ഷൈനി , എ.ബിജുഷ, ടി.വി.ജമുനബായ് സംസാരിച്ചു.
വിനോദത്തിനപ്പുറം വിജ്ഞാനത്തിന് പ്രാധാന്യം നൽകുന്ന ജൻവാണി കമ്മ്യൂണിറ്റി എഫ് എം റേഡിയോ ദിനത്തിലെ എല്ലാ പരിപാടികളും നിയന്ത്രിച്ചത് ഗവൺമെന്റ് മിഡിൽ സ്‌കൂൾ അവറോത്തിലെ റേഡിയോ ക്ലബ്ബ് കുഞ്ഞാറ്റ കൂട്ടമായിരുന്നു. റേഡിയോ സ്റ്റേഷനിലെ പരിപാടികൾക്ക് ജയിംസ് സി ജോസഫ്, ടി.സജിത, കെ.ഷിജിന, എം.ഷൈനി, ടി.വി.സൗജത്ത് നേതൃത്വം നൽകി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL