SignIn
Kerala Kaumudi Online
Saturday, 24 October 2026 6.55 PM IST

മുഖം മിനുക്കാൻ തലശ്ശേരി തുറമുഖം ഫിഷ് മാർക്കറ്റ് നിർമ്മാണം ത്വരിതപ്പെടുത്താനും തീരുമാനം

thuramukham

തലശ്ശേരി : തലായ് തുറമുഖ വികസനവും ഫിഷ് മാർക്കറ്റ് നിർമ്മാണവും ത്വരിതപ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ സ്പീക്കർ എൻ.എൻ ഷംസീർ ചേംബറിൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി. മണ്ഡലത്തിലെ സുപ്രധാന തൊഴിൽമേഖലയായ തുറമുഖത്തിന്റെ വികസനത്തിന് വേണ്ടി കൈയേറ്റ ഭൂമി ഒഴിപ്പിക്കാനും ചാലിൽ ഗോപാലപ്പേട്ട ഫിഷ് മാർക്കറ്റ് നിർമ്മാണം ത്വരിതപ്പെടുത്താനുമാണ് സ്പീക്കർ ഫീഷറീസ്, ഹാർബർ എൻജിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥരുടെയും മാരിടൈം ബോർഡ് പ്രതിനിധികളുടെയും സംയുക്ത യോഗം വിളിച്ചുചേർത്തത്.
ഡ്രഡ്ജിംഗ് നടത്തി തലായി തുറമുഖം ശരിയായ നിലയിൽ പ്രവർത്തിപ്പിക്കുന്നതിനും ഫിംഗർ പോർട്ടിൽ ബോട്ടുകൾ അടുപ്പിക്കുന്നതിനും അവിടെ ഹോൾസെയിൽ മാർക്കറ്റ് പ്രവർത്തിപ്പിക്കുന്നതിനും നടപടി സ്വീകരിക്കാൻ സ്പീക്കർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ ഓൺലൈനായും ഫിഷറീസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അബ്ദുൾ നാസർ, ഡയറക്ടർ സഫ്ന നസറുദ്ദീൻ , ഹാർബർ എൻജിനീയറിംഗ് വകുപ്പ് ചീഫ് എൻജിനീയർ മുഹമ്മദ് അൻസാരി, മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, സി.ഇ.ഒ ഷൈൻ എ. ഹഖ്, കോസ്റ്റൽ ഏരിയ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചീഫ് എൻജിനീയർ ടി.വി.ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് എൻജിനീയർ എം.ജയശ്രീ , സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി.മനോഹരൻ നായർ, അഡീഷണൽ പി.എസ് എസ്.കെ.അർജുൻ എന്നിവർ നേരിട്ടും യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ തീരുമാനങ്ങൾ
കൈയേറ്റ ഭൂമി ഒഴിപ്പിക്കാൻ സർവ്വേ 20ന് ആരംഭിക്കും.
അനധികൃത കൈയേറ്റക്കാർക്ക് നോട്ടീസ് നൽകും

ആദ്യഘട്ടത്തിൽ കൈയേറിയ കെട്ടിടങ്ങൾ ഒഴിപ്പിക്കും

ഫിഷ് മാർക്കറ്റ് നിർമ്മാണത്തിന് അനുമതി

ചാലിൽ ഗോപാലപ്പെട്ട ഫിഷ് മാർക്കറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് സർവേ നടത്താത്ത ഭൂമിയിൽ താൽക്കാലികാനുമതി നൽകുന്നതിന് മത്സ്യബന്ധന വകുപ്പ് സെക്രട്ടറി ജില്ലാ കളക്ടർക്ക് കത്ത് നൽകും. കത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ നിർമ്മാണാനുനുമതി നൽകും.


വരും കോസ്റ്റൽ ബിനാലെ

ന്യൂമാഹി മുതൽ മണക്കാമുക്ക് വരെയുള്ള തീരദേശ മേഖല കേന്ദ്രീകരിച്ച് ഹെറിറ്റേജ് ടൂറിസത്തിനും ഭാവിയിൽ കോസ്റ്റൽ ബിനാലെ സംഘടിപ്പിക്കുന്നതിനും ഭാവിയിൽ ബൃഹത് പദ്ധതി ആവിഷ്കരിക്കാനും യോഗത്തിൽ ധാരണയായി. മത്സ്യത്തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമാക്കിയായിരിക്കും ഇത്. ആർ.ഐ.ഡി.എഫിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി ഒരുങ്ങുന്നത്.

ചിത്രവിവരണം.. സ്പീക്കറുടെ ചേമ്പറിൽ നടന്ന ഉന്നതതല യോഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL