
സീഡ് തട്ടിപ്പിൽ കണ്ണൂരിൽ മാത്രം 2000 പരാതികൾ
കണ്ണൂർ : ഇരുചക വാഹനങ്ങളും മറ്റുസാധനങ്ങളും നൽകാമെന്ന് പറഞ്ഞ് പാവപ്പെട്ട സ്ത്രീകളെവഞ്ചിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സീഡ് വുമൺ ഓൺ ഫയർ എന്ന പേരിൽ രൂപീകരിക്കപ്പെട്ട ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക്
15ന് രാവിലെ പത്തിന് മാർച്ചും ധർണ്ണയും നടത്തും.
വിവിധ സാമൂഹ്യ പ്രവർത്തകരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തട്ടിപ്പിന് ഇരയായവർക്കൊപ്പം മാർച്ചിലും ധർണ്ണയിലും അണിനിരക്കും. സീഡ് തട്ടിപ്പ് കേസിൽ നൽകിയ പരാതിയിൽ കേസെടുക്കാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്നാണ് ഇരകളായവരുടെ ആരോപണം. സീഡ് ജില്ലാ കോർഡിനേറ്റർ മോഹനനും പ്രമോട്ടർമാർക്കെതിരെയും കൊടുത്ത പരാതിയിൽ കേസെടുക്കാതെ മോഹനൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. സീഡ് നടത്തിയ പൊതു പരിപാടിയിൽ പങ്കെടുത്ത അഴീക്കോട് എം.എൽ.എ കെ.വി.സുമേഷും പഞ്ചായത്ത് പ്രസിഡന്റും ഈ കാര്യത്തിൽ ഇടപെടുന്നില്ലെന്നും ഇരകൾ ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇരകളെ പരിഹസിക്കുകയാണെന്നും ആക്ഷൻ കമ്മിറ്റി വിശദീകരിച്ചു.
വാർത്താസമ്മേളനത്തിൽ അഴിക്കോട് മണ്ഡലത്തിൽ തട്ടിപ്പിന് ഇരയായ എ.പി .നഫീല, ഇ.പ്രിസ, അനില തമ്പുരാൻകണ്ടി, ടി. പ്രേമജ എന്നിവർ പങ്കെടുത്തു.
രാജാമണിയുടെ വാദം തെറ്റ്
പ്രമോട്ടറായ രാജാമണി ഈ വിഷയത്തിൽ മാദ്ധ്യമങ്ങളോട് പറഞ്ഞ കാര്യം തെറ്റാണ്. പ്രമോട്ടർമാർക്ക് ഗൂഗിൾ പേ വഴിയാണ് കൂടുതലും പണം നൽകിയത്. തങ്ങളുടെ പരാതികൾ കേൾക്കാൻ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറോ കണ്ണൂർ കളക്ടറോ തയ്യാറാകുന്നില്ല. തട്ടിപ്പുകാരിൽ നിന്നും പണം തിരിച്ചു നൽകാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ സർക്കാർ ഇടപെടണമെന്നും തട്ടിപ്പിന് ഇരയായവർ ആവശ്യപ്പെട്ടു.
സീഡ് ഇരകളുടെ ആക്ഷേപം
പരാതിയിൽ പൊലീസ് ഒളിച്ചുകളിക്കുന്നു
സീഡ് ജില്ലാ കോർഡിനേറ്റർ മോഹനനും പ്രമോട്ടർമാർക്കെതിരെയും കേസെടുക്കുന്നില്ല
മോഹനൻ നൽകിയ പരാതിയിൽ കേസെടുത്തു.
സീഡ് പൊതു പരിപാടിയിൽ പങ്കെടുത്ത കെ.വി.സുമേഷ് എം.എൽ.എ പരാതിയിൽ ഇടപെടുന്നില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |