
കാസർകോട് : കാസർകോട് റീജണൽ ആർ.ടി.ഒ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. വിവിധ ആവശ്യങ്ങൾക്ക് വരുന്ന ആൾക്കാരുടെ ഫയലുകൾ വച്ചു താമസിപ്പിക്കുന്നതായും ഏജന്റുമാർ മുഖാന്തരം കൊടുക്കുന്ന ഫയലുകൾ പെട്ടന്നു തീർപ്പാക്കുന്നതായുമുള്ള ക്രമക്കേടുകളാണ് കണ്ടെത്തിയവയിൽ കൂടുതലും.
ഡ്രൈവിംഗ് ടെസ്റ്റ്, ഫിറ്റ്നസ് ടെസ്റ്റ് മുതലായവയിൽ ഏജന്റുമാർ മുഖേന ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാസർകോട് വിജിലൻസ് ഡിവൈ.എസ്. പി വി.ഉണ്ണികൃഷ്ണന്റെ
നേതൃത്വത്തിൽ ഇന്നലെ ഉച്ചക്ക് ശേഷം വിജിലൻസ് സംഘം പരിശോധന നടത്തിയത്. സമ്മതപത്രം ഇല്ലാതെ ഏജന്റുമാർ സൂക്ഷിച്ച നിരവധി റെക്കോഡുകളും ഏജന്റുമാർ വഴി ഉദ്യോഗസ്ഥർക്ക് തുക കൈമാറുന്നതിനുള്ള നിരവധി തെളിവുകളും പരിശോധനയിൽ വിജിലൻസ് സംഘം കണ്ടെത്തി.
ഏജന്റുമാർ നൽകിയ അപേക്ഷകളിൽ ഒന്നും ഓതറൈസേഷൻ ഇല്ലായിരുന്നുവെന്നും വിജിലൻസ് സംഘം വെളിപ്പെടുത്തി.ഇത്തരം ഫയലുകൾ മുഴുവൻ പിടിച്ചെടുത്തിട്ടുണ്ട്.പരിശോധനയിൽ സാമ്പത്തിക കൃത്രിമം നടന്നതായി തെളിഞ്ഞിട്ടുണ്ടെന്നും
തുടരന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാൻ വിജിലൻസ് ഡയറക്ടർക്കു ശുപാർശ സമർപ്പിക്കുമെന്നും ഡിവൈ.എസ്.പി പി വി.ഉണ്ണികൃഷ്ണൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |