കണ്ണൂർ: കേരളത്തിന്റെ വികസനവും ക്ഷേമപ്രവർത്തനങ്ങളും തടസ്സപ്പെടുത്തുന്ന നിലയിൽ കേന്ദ്രസർക്കാർ എടുക്കുന്ന നിലപാടുകൾ തിരുത്തണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ കണ്ണൂർ നോർത്ത് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം മേരി സിൽവസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി.കെ ഷൈലു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റുബിസ് കച്ചേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീലേഷ് രക്തസാക്ഷി പ്രമേയവും വൈസ് പ്രസിഡന്റ് എം.എം ടെറ്റിസ് അനുശോചന പ്രമേയവും ട്രഷറർ സി.കെ ഷംസീർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: ടി.കെ ഷൈലു (പ്രസിഡന്റ്), വി.വി സുരേന്ദ്രൻ, എം.എം ടെറ്റിസ് (വൈസ് പ്രസിഡന്റുമാർ), റുബിസ് കച്ചേരി (സെക്രട്ടറി), വി.വി സജീവൻ, മുഹമ്മദ് ഫാസിൽ (ജോയിന്റ് സെക്രട്ടറിമാർ), സി.കെ ഷംസീർ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |