മുംബയ്: സാങ്കേതിക കാരണത്തെ തുടർന്ന് അടഞ്ഞുകിടന്ന പെട്രോൾപമ്പ് പൂട്ടി സീൽചെയ്യാനെത്തിയ ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്തി. മഹാരാഷ്‌ട്രയിലെ ഹിംഗോളിയിൽ ഇന്നലെയാണ് സംഭവം. ഇന്ത്യൻ ഓയിൽ കമ്പനിയിലെ സെയിൽസ് മാനേജരായ മഹേഷ് ഷെൽക്കെയാണ് കുത്തേറ്റ് മരിച്ചത്. പമ്പ് ഉടമയുടെ മകനാണ് പ്രതി. ഇയാളും മഹേഷും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതിന് പിന്നാലെയാണ് മഹേഷ് ഷെൽക്കെയ്‌ക്ക് ആക്രമണത്തിൽ ജീവൻ നഷ്‌ടമായത്.
ഏഴ് തവണയാണ് പമ്പുടമയായ സാഹെബ്‌റാവു പന്തവീറിന്റെ മകൻ ഉമേഷ് പന്തവീർ, മഹേഷിനെ കുത്തിയത്. അരക്കെട്ടിലും മുഖത്തും പിന്നിലുമാണ് കുത്തേറ്റത്. ആക്രമണത്തെ തുടർന്ന് മഹേഷ് ഷെൽക്കെ കുഴഞ്ഞുവീണു. ഇതോടെ സംഭവത്തിൽ പങ്കുള്ളവരെല്ലാം രണ്ട് കാറുകളിലായി സ്ഥലംവിട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സ്ഥലത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അക്രമി ഉമേഷിനെതിരെ കുരുന്ത പൊലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസ് രജിസ്‌റ്റർ ചെയ്തു.
സാങ്കേതിക കാരണങ്ങളാൽ അടഞ്ഞുകിടക്കുകയായിരുന്നു പെട്രോൾ പമ്പ്. പമ്പുടമയായ സാഹെഹ്റാവു പന്തവീറും കുടുംബവും പമ്പ് തുറക്കാൻ ഒരു മാസം കൂടി ചോദിച്ചു. എന്നാൽ ഇന്ത്യൻ ഓയിൽ അധികൃതർ ഇതിന് അനുവാദം നൽകിയില്ല. ഇതിനിടെ പമ്പ് അടച്ചുപൂട്ടാൻ മഹേഷ് എത്തിയതോടെയാണ് തർക്കവും കൊലപാതകവും ഉണ്ടായത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് ഷെൽക്കെ മരിച്ചതെന്നും പ്രതികൾക്കെതിരെ നടപടി വേണമെന്നും ഇന്ത്യൻ ഓയിൽ ചെയർമാൻ അര്‌വീന്ദർ സിംഹ് സാഹ്നെ ആവശ്യപ്പെട്ടു.
ആക്രമണം ഞെട്ടലുളവാക്കുന്നതും അംഗീകരിക്കാനാവാത്തതുമാണെന്ന് കേന്ദ്രമന്ത്രി ഹർദീപ്‌സിംഗ് പുരി പറഞ്ഞു. മഹേഷ് ഷെൽക്കെയുടെ കുടുംബത്തിന് പെട്രോളിയം മന്ത്രാലയത്തിന്റെയും ഇന്ത്യൻ ഓയിലിന്റെയും പിന്തുണയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
An Indian Oil sales manager was allegedly attacked and killed while he was inspecting a petrol pump in Maharashtra’s Hingoli for sealing after it had remained closed due to technical issues. Mahesh Shelke was stabbed to death, and the accused is reportedly the son of the petrol pump owner.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |