പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ എൽ.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ സംയുക്ത വാർഷികാഘോഷവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും 'സേക്രഡ്‌ഗ്ലോറീസ് 2025' ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ബേബി കട്ടിയാങ്കൽ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത കോർപ്പറേറ്റ് ഏജൻസി ഓഫ് സ്‌കൂൾസ് സെക്രട്ടറി ഡോ. തോമസ് പുതിയകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ടി.പി അഷ്റഫ്, പി.ടി.എ പ്രസിഡന്റുമാരായ ജോസ് കണിയാപറമ്പിൽ, എ.വി അഭിലാഷ്, സ്‌കൂൾ പ്രിൻസിപ്പൽ കെ. ബിനോയ്, മുഖ്യാദ്ധ്യാപകൻ ബിജു സൈമൺ, എൽ.പി സ്‌കൂൾ മുഖ്യാദ്ധ്യാപകൻ ടി.കെ ഷാജിമോൻ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |