തളിപ്പറമ്പ്: മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ് പ്രസിഡന്റുമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.ആർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.കെ സരസ്വതി മുഖ്യപ്രഭാഷണം നടത്തി. എം.എൻ. പൂമംഗലം, സി.വി. സോമനാഥൻ, കെ.,രമേശൻ, അഡ്വ. ടി.പി രാമചന്ദ്രൻ, പ്രൊഫ. ലൂസി റെമ്മി, വി. അഭിലാഷ്, പി.വി നാണു എന്നിവർ പ്രസംഗിച്ചു. തളിപ്പറമ്പ ഗവ. ആശുപത്രിയിലെ അപര്യാപ്തത പരിഹരിക്കാൻ അധികൃതർ അടിയന്തിര നടപടി സ്ഥീകരിക്കുന്നില്ലെങ്കിൽ കോൺഗ്രസ്സ് ശക്തമായ സമരവുമായി മുന്നോട്ടുവരുമെന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുന്നറിയിപ്പു നൽകി. രാജരാജേശ്വരം ക്ഷേത്ര പരിസരത്തെ പി.ഡബ്ല്യൂ.ഡി റോഡ് നിർമ്മാണം അടിയന്തിരമായി പൂർത്തികരിച്ചില്ലെങ്കിൽ കോൺഗ്രസ്സ് പ്രത്യക്ഷ സമരത്തിനൊരുങ്ങുമെന്നും കമ്മിറ്റി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |