SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 AM IST

ആറളം ഫാമിൽ കാട്ടാന തുരത്തൽ ദൗത്യം ഇന്ന് ആരംഭിക്കും

kattana

ഇരിട്ടി:- ആറളം ഫാമിൽ ദമ്പതികളെ ചവിട്ടിക്കൊന്ന സംഭവത്തെ തുടർന്ന് ആറളം ഫാമിലെ പുനരധിവാസ മേഖലയിൽ തമ്പടിച്ച ആനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് ഓടിക്കുന്ന ദൗത്യം ഇന്ന് ആരംഭിക്കും. ഇന്നലെ വളയംചാലിൽ നടന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും
അവലോകന യോഗത്തിലാണ് തീരുമാനം.

ഇന്നലെ വൈകിട്ട് ആറളം പുനരധിവാസ മേഖലയിൽ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകി. ആറളം ഗ്രാമ പഞ്ചായത്ത് മൈക്ക് അനൗൺസ്മെന്റ് നടത്തിയാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ഇന്നലെ രാത്രി മുതൽ മൂന്ന് ടീമുകളായി രാത്രികാല പട്രോളിംഗും ആരംഭിച്ചു. അവലോകന യോഗത്തിൽ ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, അസി.ഫോറസ്റ്റ് കൺസർവേറ്റർ വി. രതീശൻ ,ആറളം ഗ്രാമ പഞ്ചായത്തംഗം മിനി ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.

തുരത്തൽ രണ്ട് ടീമുകളായി തിരിഞ്ഞ്

ഇന്ന് രാവിലെ മുതൽ രണ്ട് ടീമുകളായി തിരിഞ്ഞായിരിക്കും ആനകളെ തുരത്തുന്നത്.പുതിയ സോളാർ ഹാഗിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്നതു വരെ പൂക്കുണ്ട് മുതൽ പരിപ്പുതോട് വരെയുള്ള നിലവിലെ സോളാർ ഫെൻസിംഗ് ലൈൻ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കുന്നതിനും യോഗം തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL