SignIn
Kerala Kaumudi Online
Saturday, 27 June 2026 5.37 PM IST

വന്യമൃഗങ്ങളിൽ നിന്ന് സുരക്ഷ ഉറപ്പാക്കാൻ : ആറളം ഫാം പുനരധിവാസ മേഖലയിൽ കാടുകൾ വെട്ടി തെളിച്ചു.

aaralam

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ താമസക്കാർക്ക് വന്യമൃഗ ആക്രമണത്തിൽ നിന്ന് സുരക്ഷ ഉറപ്പാക്കുന്നതിനായി ജനകീയ കൂട്ടായ്മ നേതൃത്വത്തിൽ ആറളം ഫാം പുനരധിവാസ മേഖലയിലെ കാട് വെട്ടി തെളിച്ചു. ആറളം പുനരധിവാസ മേഖലയിൽ ടി.ആർ.ഡി.എം ഭൂമി നൽകിയിട്ടും താമസക്കാർ എത്താത്ത കാടു പിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെ വരുന്ന ഭാഗത്താണ് കാട് തെളിച്ചത്.

ബ്ലോക്ക് എട്ടിലെ ആറളം സ്കൂൾ പരിസരം, ബ്ലോക്ക് ഒൻപത്,​ എം.ആർ.എസ്.സ്കൂൾ ബ്ലോക്ക് പത്തിലെ കോട്ടപ്പാറ, ബ്ലോക്ക് പന്ത്രണ്ടിലെ വട്ടക്കാട് ,​ബ്ലോക്ക് പതിമൂന്നിലെ ഓടച്ചാൽ എന്നീ പ്രദേശങ്ങളിലെ റോഡ് ഉൾപ്പെടെ ഉള്ള ഭാഗത്തെ കാടാണ് ഇന്നലെ വെട്ടിത്തെളിച്ചത്.

വൻ ജനകീയ പങ്കാളിത്തം

ജനകീയ പങ്കാളിത്തത്തോടെ നടത്തിയ പരിപാടിയിൽ ജനപ്രതിനിധികൾ, വിവിധ രാഷ്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കൾ. വനം വകുപ്പ് , ടി.ആർ.ഡി.എം.ആറളം പഞ്ചായത്ത്, റവന്യൂ ആറളം ഫാമിംഗ് കോർപ്പറേഷൻ , പൊലീസ് ,ഫയർഫോഴ്സ് എന്നീ വകുപ്പുകൾ അണിനിരന്നു.നാൽപതോളം ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്സ് അംഗങ്ങൾ, പതിനഞ്ച് എ.വൈ എഫ്.ഐ. യൂത്ത് ബ്രഗേഡ്സ് അംഗങ്ങൾ, വാച്ചർമാരടക്കം വനം വകുപ്പിൽ നിന്നുള്ള 100 ഓളം പേർ. ടൈബൽ വകുപ്പിൽ നിന്ന് പ്രൊമോട്ടർമാരുൾപ്പെടെ 15 പേർ, പതിനഞ്ചോളം ഫയർഫോഴ്സ് അംഗങ്ങൾ,​ പുനരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളിൽ നിന്നുള്ള 200 ഓളം പേർ എന്നിങ്ങനെയായിരുന്നു പങ്കാളിത്തം. സണ്ണി ജോസഫ് എം.എൽ.എ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL