
പെരിയ: കേരള കേന്ദ്ര സർവകലാശാല ഫിസിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ക്വാണ്ടം സ്‌കെയ്ൽ ടു കോസ്മിക് സ്ട്രക്‌ചേഴ്സ് എന്ന വിഷയത്തിൽ രണ്ട് ദിവസത്തെ ദേശീയ സെമിനാർ സംഘടിപ്പിച്ചു. വൈസ് ചാൻസലർ ഇൻ ചാർജ്ജ് പ്രൊഫ.ഡെന്നീസ് തോമസ് ഉദ്ഘാടനം ചെയ്തു. പൂനെ ഐ.യു.സി എ.എ എമിരിറ്റസ് പ്രൊഫസർ അജിത് കെംഭാവി, ഐ.ഐ. ബോംബെ ഇൻസ്റ്റിറ്റിയൂട്ട് ചെയർ പ്രൊഫസർ (റിട്ട.) ശിവ പ്രസാദ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂൾ ഓഫ് ഫിസിക്കൽ സയൻസസ് ഡീൻ പ്രൊഫ. എ.ശക്തിവേൽ, ഫിസിക്സ് വിഭാഗം അധ്യക്ഷൻ ഡോ.ഇ.പ്രസാദ്, പ്രോഗാം കൺവീനർ ഡോ.വിനു വിക്രമൻ, പ്രൊഫ.കെ.ജെ.തോമസ് എന്നിവർ സംസാരിച്ചു. സമാപന പരിപാടിയിൽ ഐ.യു.സി എ.എ കോർ അക്കാഡമിക് പ്രോഗ്രാംസ് ഡീൻ പ്രൊഫ. എ.എൻ.രാമപ്രകാശ്, അഹമ്മദാബാദ് പി.ആർ.എൽ അസോസിയേറ്റ് പ്രൊഫസർ ഡോ.മുദിത് ശ്രീവാസ്തവ, ബാംഗ്ലൂർ ഐ.സി ടി.എസ്.ടി.ഐ.എഫ്.ആർ എൻഡോവ്ഡ് വിസിറ്റിംഗ് പ്രൊഫസർ രാജാറാം നിത്യാനന്ദ എന്നിവർ പ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |