
കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി നടത്തുന്ന എസ്.എഫ്.ഐ അംഗീകൃത അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ നാലാം പതിപ്പ് ഏപ്രിൽ അഞ്ചു മുതൽ ദുർഗ്ഗ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ നടക്കും. ഇതിനായുള്ള സംഘാടകസമിതി രൂപീകരണം മേലാങ്കോട്ട് ലയൺ ഹാളിൽ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷറർ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. കെ.രാജ്‌മോഹൻ, പി.കെ.നിഷാന്ത്, കെ.സബീഷ്, റഹ്മാൻ പള്ളിക്കര, എം.സേതു ,അഡ്വ.സി ഷുക്കൂർ, എം.കെ.വിനോദ് കുമാർ, കെ.വിജയകൃഷ്ണൻ , ശിവജി വെള്ളിക്കോത്ത്, അനീഷ് കുറുമ്പാലം എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി.ഗിനീഷ് സ്വാഗതം പറഞ്ഞു.ഭാരവാഹികൾ:പി.കെ.നിഷാന്ത് (ചെയർമാൻ),
വി.ഗിനീഷ് (ജനറൽ കൺവീനർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |