കണിച്ചാർ: അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിത ദിനാഘോഷത്തിന്റെ ഭാഗമായി ഏഴാം വാർഡിലെ 125 വനിതകൾക്കായി സിനിമാ പ്രദർശനം നടത്തി. വായനശാല പ്രസിഡന്റ് ഒ.എ. ജോബിന്റെ അദ്ധ്യക്ഷതയിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഗീത വനിത ദിന സന്ദേശം നൽകി. ഏഴാം വാർഡിലെ വനിതകൾക്കായി 'സ്ത്രീ ജീവിതം' എന്ന വിഷയത്തിൽ നടത്തിയ മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സമ്മാനമായ 1001 രൂപയും ഉപഹാരവും ജിസ റോജി വടക്കേലിന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈഥിലി രമണൻ സമ്മാനിച്ചു. വാർഡ് മെമ്പർ ജിമ്മി അബ്രാഹം, ശീഷ ബിജു, പ്രമീള സുരേന്ദ്രൻ, പ്രിൻസി ബൈജു പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |