കേളകം: ചെട്ടിയാംപറമ്പ് ഗവൺമെന്റ് യു.പി സ്‌കൂൾ 64ാം വാർഷികാഘോഷം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ഷാജി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കേളകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി ജോൺസൺ, കേളകം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോമി പുളിക്കണ്ടം, പഞ്ചായത്ത് അംഗം ലീലാമ്മ ജോണി എന്നിവർ പ്രതിഭകളെ ആദരിച്ചു. പ്രധാനാദ്ധ്യാപകൻ വി.വി. ഗിരീഷ് കുമാർ, മദർ പി.ടി.എ പ്രസിഡന്റ് അമ്പിളി വിനോദ്, സീനിയർ അസിസ്റ്റന്റ് പി.വി വിജയശ്രീ, സ്‌കൂൾ ലീഡർ അദ്രിഷ് അവിൻ, ഫാദർ സെബാസ്റ്റ്യൻ പൊടിമറ്റം, ഷിയാസ് യമാനി ഉസ്താദ്, എൻ.കെ മോഹനൻ, ഇ.ബി ബോബി, കെ.ടി ഷാജി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |