SignIn
Kerala Kaumudi Online
Saturday, 24 October 2026 2.50 AM IST

കെ.എസ്.ടി.എ ഏകദിന ശില്പശാല

silasala
ഏകദിന ശില്പശാല സാംസ്‌കാരിക പ്രഭാഷകനും കവിയുമായ എം.വി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യുന്നു.

പഴയങ്ങാടി: കെ.എസ്.ടി.എ മാടായി വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിസ്/ഹേ‌ർ സ്റ്റേറി എന്ന പേരിൽ നടത്തിയ ഏകദിന ശില്പശാല സാംസ്‌കാരിക പ്രഭാഷകനും കവിയുമായ എം.വി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന സർഗ്ഗസംഗമത്തിൽ വിവിധ കലാപരിപാടികൾ ഉണ്ടായി. നാഷണൽ ബിൽഡർ അവാർഡ് നേടിയ അനിതകുമാരി, കാർത്ത്യായനി സ്മൃതി പുരസ്‌കാരം ലഭിച്ച എ.പി വത്സല എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. കെ.എസ്.ടി.എ മാടായി വനിത സബ്കമ്മിറ്റി കൺവീനർ ബിജി സ്വാഗതവും ജോയിന്റ് കൺവീനർ കെ.ആർ ബിന്ദു നന്ദിയും പറഞ്ഞു. കെ.എസ്.ടി.എ മാടായി സബ്‌ജില്ല പ്രസിഡന്റ് ഷംനാപത്മം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.പി ലത, ജില്ലാ കമ്മിറ്റി അംഗം യു. സുഗത, സബ്‌ജില്ലാ സെക്രട്ടറി വി.വി പ്രദീപൻ, സബ്‌ജില്ല ജോയിന്റ് സെക്രട്ടറി എം. സുരേശൻ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KSTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL