കണ്ണൂർ: കേരള കർഷക ഫെഡറേഷൻ കണ്ണൂർ ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ കൃഷിക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശാസ്ത്രീയ സമീപനം കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എ ജോൺ, സി.എം.പി സംസ്ഥാന സെക്രട്ടറി സി.എ അജീർ, ജില്ലാ സെക്രട്ടറി പി. സുനിൽകുമാർ, എൻ.സി സുമോദ്, കാഞ്ചന മാച്ചേരി, കാരിച്ചി ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ. കൃഷ്ണൻ (പ്രസിഡന്റ്), എം.കെ രഘുനാഥ് (സെക്രട്ടറി), കെ. ഉമേഷ്, കെ.സി ശ്രീധരൻ (വൈസ് പ്രസിഡന്റ്), വിജയൻ കാഞ്ഞിലേരി, സി.പി നാരായണൻ (ജോയിന്റ് സെക്രട്ടറി), വി. മനോജ് കുമാർ (ട്രഷറർ). കൃഷി ഓഫീസർ ഡോ. നമിത ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |