തൃക്കരിപ്പൂർ: വനിതാ ദിനത്തോടനുബന്ധിച്ച് കസ്തൂർബാ ഗാന്ധി ദർശൻ വേദിയും പിലിക്കോട് കണ്ണങ്കെ ജനത ലൈബ്രറി വനിതാവേദിയും ചേർന്നു സംഘടിപ്പിച്ച ലഹരി വിരുദ്ധ കൂട്ടായ്മയും ആദരസമ്മേളനവും കസ്തൂർബാ ഗാന്ധി ദർശൻ വേദി സംസ്ഥാന അദ്ധ്യക്ഷ ഡോ. പി.വി. പുഷ്പജ ഉദ്ഘാടനം ചെയ്തു. സംഗീത വേദികളിലെ നിറസാന്നിദ്ധ്യമായ ഭാർഗവി പിലിക്കോടിന് ചടങ്ങിൽ ഉപാസനാ പുരസ്കാരം സമർപ്പിച്ചു. കെ. പ്രമീള അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം.പി. മനോഹരൻ മുഖ്യ പ്രഭാഷണം നടത്തി. രാഘവൻ കുളങ്ങര, പി.കെ രഘുനാഥ്, ഇ.വി പത്മനാഭൻ, പി.പി ശ്രീജ, ലീന സുനിൽ, സജിനി കണ്ണങ്കെ, യശോദ രവി, എം.കെ കുഞ്ഞിക്കൃഷ്ണൻ, ഇ.വി കുഞ്ഞിക്കൃഷ്ണൻ സംസാരിച്ചു. ലൈബ്രറി വനിതാവേദി സെക്രട്ടറി കെ. ഉദയഭാനു സ്വാഗതവും രാധികാ രാജൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |