
കാഞ്ഞങ്ങാട്: ഭിന്നശേഷി നിയമനത്തിനായി തസ്തിക മാറ്റിവെച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ മറ്റ് നിയമനങ്ങൾക്ക് ഉടൻ അംഗീകാരം നൽകുക എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.ടി.എ. ജില്ലാ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച ധർണ്ണ കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി കെ.രാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു.ശ്യാംഭട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ.ഹരിദാസ്, മുൻ സംസ്ഥാന കമ്മിറ്റി അംഗം എം.ഇ.ചന്ദ്രാംഗദൻ,എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.പ്രകാശൻ സ്വാഗതവും ജില്ലാ ട്രഷറർ കെ.വി.രാജേഷ് നന്ദിയും പറഞ്ഞു. മാനേജ്മെന്റുകളും ഉദ്യോഗസ്ഥരും നിലവിലെ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി കാലതാമസം കൂടാതെ നിയമനാംഗീകാരം നൽകണമെന്നും ഭിന്നശേഷി നിയമനത്തിന് തസ്തിക മാറ്റിവെച്ചാൽ മറ്റു നിയമനങ്ങൾ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട വിധി മുഴുവൻ വിദ്യാലയങ്ങൾക്കും ബാധകമാക്കി സർക്കാർ ഉത്തരവിറക്കണമെന്നും ആവശ്യപ്പെട്ടാണ് ധർണ്ണ സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |