
കാഞ്ഞങ്ങാട്:-കേരള ദിനേശ് ബീഡി കോട്ടച്ചേരി സംഘത്തിന്റെ കീഴിലുള്ള കിഴക്കുംകര മേഖലയിലെ പിരിഞ്ഞുപോയ തൊഴിലാളികളുടെയും ഇപ്പോൾ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെയും സംഗമവും യാത്രയയപ്പും നടന്നു.പിരിഞ്ഞുപോയ തൊഴിലാളികൾക്ക് പി.എഫ് ഓഫീസ് നൽകുന്ന ആനുകൂല്യങ്ങൾ കാലതാമസം ഒഴിവാക്കി കൃത്യസമയത്ത് നൽകണമെന്നും. അവശത അനുഭവിക്കുന്ന തൊഴിലാളികൾക്ക് ആശ്വാസ ധനസഹായം നൽകാൻ അധികാരികൾ തയ്യാറാകണമെന്ന്സംഗമം ആവശ്യപ്പെട്ടു. നാൽപതു വർഷത്തെ സേവനത്തിന് ശേഷം പിരിഞ്ഞു പോകുന്ന നെല്ലിത്തറയിലെ എ സുശീല, മുപ്പത്തിയെട്ട് വർഷത്തെ സേവനത്തിന് ശേഷം പിരിഞ്ഞ് പോകുന്ന കാട്ടുകുളങ്ങരയിലെ പി.വി.ശാന്ത എന്നിവർക്ക് യാത്രയയപ്പ് നൽകി.കോട്ടച്ചേരി സംഘം പ്രസിഡന്റ് പി.കാര്യമ്പു ഉദ്ഘാടനം ചെയ്തു. കെ.വി.രമ അദ്ധ്യക്ഷത വഹിച്ചു.സംഘം സെക്രട്ടറി ടി.നിഖിൽ, എം.വി.രാഘവൻ, പി.വി.സുകുമാരൻ, വി.കാർത്യായനി എന്നിവർ സംസാരിച്ചു. ബ്രാഞ്ച് കൺവീനർ എ.കെ.ഷീല സ്വാഗതം പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |