
കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്റർ14, 15 തീയ്യതികളിൽ രാവിലെ 10 മുതൽ വിവിധ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തുന്നു. ടീച്ചേഴ്സ് /മോണ്ടിസ്സോറി ടീച്ചേഴ്സ്, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, വെൽഡർ, ടെക്നീഷ്യൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഡ്രൈവർ, ഷോറൂം സെയിൽസ്, ഫീൽഡ് സെയിൽസ്, ഇലക്ട്രോണിക് ഡാറ്റ പ്രോസസ്സർ എന്നീ ഒഴിവുകളിൽ അഭിമുഖം നടക്കും. ബി.എഡ് (എം.എ/ബി.എ,/ ബി.എസ്.സി/ എം. എസ്.സി, എം.ടി.ടി.സി, ബി.പി.എഡ് ഡിഗ്രി, ഡിപ്ലോമ/ഐ.ടി.ഐ ഇലക്ട്രിക്കൽ, വെൽഡർ, ഓട്ടോമൊബൈൽ/മെക്കാനിക്കൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും, 250 രൂപയും, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം.ഫോൺ 0497 2707610, 6282942066
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |