SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

ജീവജലം ഫോട്ടോഗ്രാഫി മത്സരം

photo

കണ്ണൂർ: മാർക്കും കേരള ദിനേശും സംയുക്തമായി ഒമ്പതാമത് സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു.
കടുത്ത വേനലിൽ ദാഹജലം കിട്ടാതെ വിഷമിക്കുന്ന ജീവജാലങ്ങൾക്കായി കുടിവെള്ളം നല്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വീടുകളിൽ പാത്രത്തിൽ ജീവജാലങ്ങൾക്കായി വെള്ളം വച്ച് അത് കുടിക്കുന്ന ജീവജാലങ്ങളുടെ ഫോട്ടോയാണ് അയക്കേണ്ടത്. 8075245396 എന്ന വാട്സ് ആപ്പ് നമ്പറിലോ,
www.facebook.com/marcforWildlife എന്ന ഫേസ് ബുക്ക് പേജിലോ മേയ് 10 നുള്ളിൽ അയക്കാം. മൊബൈൽ ക്യാമറ, ഡി.എസ്.എൽ.ആർ ക്യാമറ എന്നീ രണ്ട് വിഭാഗത്തിലായാണ് മത്സരം. കേരളത്തിൽ നിന്നും മാർച്ച് 10 നും മേയ് 10 നും ഇടയിൽ പകർത്തിയ ഫോട്ടോ മാത്രമാണ് സ്വീകരിക്കുന്നത്. ഒരാൾക്ക് ഒരു ഫോട്ടോ മാത്രമേ അയക്കാൻ പാടുള്ളൂ. വളർത്തു ജീവികളുടെ ഫോട്ടോ സ്വീകരിക്കുന്നതല്ല. ഫോൺ 9847313431.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL