SignIn
Kerala Kaumudi Online
Saturday, 24 October 2026 2.12 PM IST

ഇന്റർ യൂണി.നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ തിളങ്ങി കേന്ദ്ര സർവകലാശാല

center-uni

പെരിയ: ന്യൂഡൽഹി അമിറ്റി യൂണിവേഴ്സിറ്റിയിൽ നടന്ന ഇന്റർ യൂണിവേഴ്സിറ്റി നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ തിളങ്ങി കേരള കേന്ദ്ര സർവകലാശാല. സ്‌പോട്ട് ഫോട്ടോഗ്രാഫിയിൽ എൻവിയോൺമെന്റൽ സയൻസ് വിഭാഗം വിദ്യാർത്ഥി അനുരാജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആർ.കെ.അക്ഷയ് , ചന്ദന നാഥ്, എൻ.എം.സൂര്യകാന്ത് ,എസ്.മണികണ്ഠ. എസ്. പാർവ്വതി , എം.കൃഷ്ണദേവ് . മദനൻ, കെ.പി.വി.ലിബിൻ , മാളവിക ഉദയൻ,ആർ.സരിഗ എന്നിവരുൾപ്പെട്ട സംഘം ഫോക്ക് ഓർക്കസ്ട്രയിൽ മൂന്നാമതെത്തി. രാജ്യത്തെ 148 സർവകലാശാലകളിൽ നിന്നായി 2500ലേറെ മത്സരാർത്ഥികൾ പങ്കെടുത്ത പരിപാടിയിലാണ് നേട്ടം. അസിസ്റ്റന്റ് പ്രൊഫസർ ഡോ. കാവ്യ പി. ഹെഗ്‌ഡെ, അസിസ്റ്റന്റ് കൾച്ചറൽ കോർഡിനേറ്റർ ഡോ. രാജേന്ദ്ര ബൈക്കാഡി എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു. വിജയികളെ വൈസ് ചാൻസലർ ഇൻ ചാർജ്ജ് പ്രൊഫ. വിൻസന്റ് മാത്യു അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL