SignIn
Kerala Kaumudi Online
Saturday, 24 October 2026 2.12 PM IST

വിദ്യാർത്ഥികൾക്ക് അനധികൃതഹാജർ ആനുകൂല്യം ; ഡ്രഗ് മാഫിയയുടെ പങ്ക് അന്വേഷിക്കണമെന്ന് സെനറ്റംഗം

kannur-uni

ഗവർണർക്ക് നിവേദനവുമായി കണ്ണൂർ സർവ്വകലാശാല സെനെറ്റ് അംഗം

കണ്ണൂർ: അനധികൃത ഹാജർ ആനുകൂല്യം തുടർച്ചയായി നേടുന്ന വിദ്യാർത്ഥികൾ ക്ലാസിൽ വരാതെ എന്തു ചെയ്യുന്നു എന്ന് അന്വേഷിക്കുവാനുള്ള സാഹചര്യം ഒരുക്കണമെന്ന് ഗവർണറോട് ആവശ്യമുന്നയിച്ച് കണ്ണൂർ സർവകലാശാല സെനറ്റംഗം. അക്കാഡമിക് കൗൺസിൽ അംഗം കൂടിയായ ഡോ. ഷിനോ പി.ജോസാണ് നിവേദനം നൽകിയത്.

വൈസ് ചാൻസലർമാരെ പ്രത്യേകയോഗം വിളിച്ച് ലഹരി വിരുദ്ധ ക്യാമ്പസിനായുള്ള ഗവർണറുടെ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഷിനോ പി.ജോസ് ഈ ആവശ്യമുന്നയിച്ചത്.

രാജപുരം പയസ് ടെൻത് കോളേജിൽ തളർവാതം മൂലം വീൽചെയറിൽ ഇരുന്ന് പഠിക്കുകയും പരീക്ഷ എഴുതുകയും ചെയ്യുന്ന ഒരു വിദ്യാർത്ഥി എല്ലാ വിഷയങ്ങളിലും വിജയിക്കുകയും എല്ലാ സെമസ്റ്ററുകളിലും 90ശതമാനത്തോളം ഹാജർ നേടുകയും ചെയ്ത മാതൃക ചൂണ്ടിക്കാട്ടിയാണ് നല്ല ആരോഗ്യം ഉണ്ടായിട്ടും വലിയൊരു വിഭാഗം വിദ്യാർത്ഥികൾ അനധികൃതമായി ഹാജർ ആനുകൂല്യം സർവകലാശാലയിൽ നിന്നും തരപ്പെടുത്തുന്നത് അന്വേഷിക്കണമെന്ന് നിവേദനത്തിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്.
ഇത്തരക്കാർക്ക് 200 രൂപയ്ക്ക് മുകളിൽ ഫീസ് വാങ്ങി ചില ഡോക്ടർമാർ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നുവെന്നും എന്നും ആരോപണമുണ്ട്. 2024 ജൂൺ മാസത്തിൽ കണ്ണൂർ സർവ്വകലാശാല അക്കാഡമിക് കൗൺസിൽ ഒരു വിദ്യാർത്ഥിക്ക് തുടർച്ചയായി മൂന്ന് സെമസ്റ്ററുകളിലും ഹാജർ ആനുകൂല്യം വലിയതോതിൽ നൽകിയതും അനധികൃതമായി പരീക്ഷ എഴുതുവാൻ വകുപ്പ് തലവൻ അനുവദിച്ചതും ഡോ.ഷിനോ പി.ജോസ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട് . കേരളത്തിലെ വിവിധ സർവകലാശാലകളിലും കോളേജുകളിലുമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ അനധികൃതമായി ഹാജർ ആനുകൂല്യം നേടുന്നത് ഡ്രാഗ് മാഫിയയുടെ നിലവിലെ സ്വാധീനവുമായി ബന്ധപ്പെടുത്തി അന്വേഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം നിവേദനത്തിൽ വിശദീകരിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL