
പാണത്തൂർ: പനത്തടി ഗ്രാമപഞ്ചായത്ത് 2024 -25 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിച്ച ചീർമ്മക്കാവ് - താനത്തിങ്കാൽ - കോലടുക്കം കെ.കെ.നായർ റോഡ് തുറന്നു. അടുത്ത ആഴ്ച നടക്കുന്ന പനത്തടി താനത്തിങ്കാൽ വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവത്തിന് മുന്നോടിയായാണ് 248 മീറ്റർ നീളത്തിൽ റോഡ് നവീകരിച്ചത്. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് റോഡ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. എം.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ സുപ്രിയ ശിവദാസ് പഞ്ചായത്ത് അംഗങ്ങളായ എൻ.വിൻസെന്റ്, രാധാ സുകുമാരൻ,കെ.കെ.വേണുഗോപാൽ, കെ.എസ്.പ്രീതി, പഞ്ചായത്ത് സെക്രട്ടറി വി.വിജയകുമാർ,തൊഴിലുറപ്പ് പദ്ധതി അക്രിഡിറ്റഡ് എൻജിനീയർ വി.വി.ആതിര, രമ്യ വിഷ്ണു തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |