SignIn
Kerala Kaumudi Online
Saturday, 24 October 2026 12.55 PM IST

കുന്നത്ത് തറവാട് കുടുംബ സംഗമം

kalavara

കാഞ്ഞങ്ങാട്: നാലപ്പാടം കുന്നത്ത് തറവാട് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള കുടുംബ സംഗമത്തിന്റെ ഉദ്ഘാടനവും സ്മരണികപ്രകാശനവും അജാനൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.മീന നിർവഹിച്ചു. ആഘോഷകമ്മിറ്റി ചെയർമാൻ രാഘവൻ ദൊഡ്ഡുവയൽ അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് വിശിഷ്ടാതിഥിയായി. വാർഡ് മെമ്പർ എം.വി.മധു സ്മരണിക ഏറ്റുവാങ്ങി. നാലപ്പാടം പത്മനാഭൻ സ്മരണിക പരിചയപ്പെടുത്തി. പല്ലവ നാരായണൻ സാംസ്‌കാരിക പ്രഭാഷണം നടത്തി. പടക്കെത്തി ഭഗവതിയുടെ ഭക്തിഗാനം രചിച്ച് സി.ഡി തറവാടിന് സമർപ്പിച്ച സന്ധ്യ ജനാർദ്ദനൻ പയോലത്തെ ആദരിച്ചു. തറവാട് കാരണവർ നാരായണൻ പാടി, പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ ഉദിനൂർ എന്നിവർ പ്രസംഗിച്ചു. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ നാരായണൻ ബല്ല സ്വാഗതവും പോഗ്രാം കമ്മിറ്റി ചെയർമാൻ വരദ നാരായണൻ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL