
കണ്ണൂർ:ലഹരി വ്യാപനത്തിനെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ഉപവാസസമരം ഡി.സി സി പ്രസിഡന്റ് അഡ്വക്കറ്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സി മെമ്പർ ചന്ദ്രൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റ് എം.പി.വേലായുധൻ ലഹരിവിരുദ്ധ സന്ദേശം നൽകി. സംസ്ഥാന സെക്രട്ടറിമാരായ കെ.രാമകൃഷ്ണൻ, രവീന്ദ്രൻ കോയ്യോടൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എസ്. വിജിൽ മോഹനൻ , കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി.മഹേഷ്, കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് കെ.വി.ഗിരീഷ് കുമാർ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ, കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.കെ.സുധാകരൻ, കെ.വി.ഭാസ്‌കരൻ, കെ.സി രാജൻ, വി.വി.ഉപേന്ദ്രൻ ജില്ലാ സെക്രട്ടറി സുഖദേവൻ, ജില്ലാ ട്രഷറർ എം.പി കൃഷ്ണദാസ്, ജില്ലാ വൈസ് പ്രസിഡന്റ് നാരായണൻ കൊയിറ്റി , വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ഡോ.വി.എൻ.രമണി, സ്‌പെയിസ് പ്രസിഡന്റ് ടി.പി.രാജീവൻ, തങ്കമ്മ വേലായുധൻ തുടങ്ങിയവർ സംസാരിച്ചു സമാപന സമ്മേളനം പ്രൊഫ.എ.ഡി.മുസ്തഫ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |