SignIn
Kerala Kaumudi Online
Saturday, 24 October 2026 9.36 AM IST

പൊതു ഇട പഠനോത്സവം

padanolsavam

പയ്യാവൂർ :പൊതുവിദ്യാലയ മികവുകൾ സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷ കേരളയും നടപ്പിലാക്കുന്ന പഠനോത്സവം ചാമക്കാൽ എസ്.എൻ.യു.പി സ്‌കൂളിന്റെ നേതൃത്വത്തിൽ വാതിൽമട കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. പരിപാടി ഇരിക്കൂർ ഉപജില്ലാ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എം.കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പ്രഭാവതി മോഹനൻ മുഖ്യാതിഥിയായിരുന്നു സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിപാടിയിൽ കുട്ടികളുടെ മികവ് അവതരണം നടത്തി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം എന്നീ ഭാഷകളുമായി ബന്ധപ്പെട്ട സ്‌കിറ്റുകൾ, ശാസ്ത്രപരീക്ഷണങ്ങൾ പസ്സിലുകൾ മാതൃകകൾ നൃത്താവിഷ്‌കാരം പ്രദശർനം തുടങ്ങിയവ ഏറെ ശ്രദ്ധേയമായി. സ്‌കൂൾ പ്രധാനാദ്ധ്യാപിക എം.ഷീജ , എ.കെ.ആശ,സ്‌നേഹ സന്തോഷ് എന്നിവർ സംസാരിച്ചു.പി.സ്മിത , പി.എം.രശ്മി, പി.കെ.ഹോളി ബ്രിജില കെ.രാജൻ, വാതിൽമട ഭൂദാൻ കോളനി പ്രസിഡന്റ് കുമാരൻ , എ.കെ.വിജേഷ്, സുരേന്ദ്രൻ ഇളയോടൻ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL