SignIn
Kerala Kaumudi Online
Saturday, 24 October 2026 9.37 AM IST

ഉപഭോക്തൃ അവകാശ ദിനാചരണം

consumer

കാഞ്ഞങ്ങാട് : പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മിനി സിവിൽ സ്റ്റേഷൻ ഹാളിൽ ലോക ഉപഭോക്തൃ അവകാശ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയർപെഴ്സൺ കെ.വി.സുജാത നിർവ്വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ വന്ദന ബൽരാജ് , ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അസി.രജിസ്ട്രാർ എം.ജയപ്രകാശ്, സംസാരിച്ചു. അഡ്വ.രമാദേവി വിഷയം അവതരിപ്പിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ ജി.മാധവൻ പോറ്റി സ്വാഗതവും അസി. താലൂക്ക് സപ്ലൈ ഓഫീസർ രാജേഷ് മക്കനായി നന്ദിയും പറഞ്ഞു. ഉപഭോക്തൃ അവകാശവുമായി ബന്ധപ്പെട്ട പോസ്റ്റർ രചനാമത്സരത്തിൽ മേലാങ്കോട് എ.സി. കെ എൻ എസ് ജി.യു.പി.എസിലെ സാരംഗി സരസ്വതി യു.പി.വിഭാഗത്തിൽ ഒന്നാംസ്ഥാനവും എ.വി.ദേവസൂര്യ രണ്ടാംസ്ഥാനവും നേടി. എൽ.പി വിഭാഗത്തിൽ ഹോസ്ദുർഗ് യു.ബി.എം,സി സ്‌കൂളിലെ പി. ദേവയാനി ഒന്നും വൈദേവ് ചന്ദ്രൻ

രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL