SignIn
Kerala Kaumudi Online
Saturday, 24 October 2026 9.36 AM IST

വേനലവധി , പെരുന്നാൾ,വിഷു; നാട്ടിലെത്താൻ നെട്ടോട്ടം

ksrtc

കണ്ണൂർ:വേനലവധി, വിഷു, ഈസ്റ്റർ, പെരുന്നാൾ നാട്ടിലെത്തിച്ചേരാൻ ഇതര സംസ്ഥാന മലയാളികളും വിദ്യാർത്ഥികളും നെട്ടോട്ടത്തിൽ. താരതമ്യേന ഉയർന്ന നിരക്കുള്ള സ്വകാര്യ ബസുകളുടെ ടിക്കറ്റുകളടക്കം വേഗത്തിൽ തീരുന്ന സാഹചര്യത്തിൽ ഇക്കുറിയും നാട്ടിലേക്കുള്ള യാത്ര കടുക്കുമെന്ന ആശങ്കയിലാണ് മറുനാട്ടിൽ കഴിയുന്ന മലയാളികൾ. ട്രെയിൻ ടിക്കറ്റുകൾ നേരത്തെ തന്നെ ബുക്കിംഗ് പൂർത്തിയായ സ്ഥിതിയിൽ എങ്ങനെ നാടുപിടിക്കണമെന്നറിയാത്ത നിസഹായതയിലാണ് ഇവരെല്ലാം.

ബംഗളുരുവിൽ നിന്ന് കെ.എസ്.ആർ.ടി.സി, ട്രെയിൻ യാത്രകളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന നിരക്കാണ് സ്വകാര്യ ബസുകളിലേത്.എന്നിട്ടും ടിക്കറ്റുകൾ അതിവേഗം വിറ്റുപോകുകയാണ്. അവധിക്കാലം കുടുംബാംഗങ്ങളോടൊപ്പം നാട്ടിൽ ചിലവിടാൻ തീരുമാനിച്ചവർ പതിവുപോലെ കടുത്ത പ്രതിസന്ധിയാണ് ഇക്കുറിയും അനുഭവിക്കുന്നത്.

സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് സീസൺ അനുസരിച്ച് പലപ്പോഴും ഇരട്ടിയോളം ഉയരാറുണ്ട്.


ട്രെയിനിൽ വെയിറ്റിംഗ് ലിസ്റ്റ്

ട്രെയിൻ ടിക്കറ്റ് ഇതിനോടകം തന്നെ വെയിറ്റിംഗ് ലിസ്റ്റിലേക്ക് കടന്ന സ്ഥിതിയ്ക്ക് ഇനി ബസിനെ ആശ്രയിച്ച് മാത്രമാണ് യാത്ര. കെ.എസ്.ആർടിസിയും കർണാടക ആർടിസിയിലെയും ടിക്കറ്റ് ബുക്കിംഗും അതിവേഗം പുരോഗമിക്കുകയാണ്. ഒരു മാസം മുന്നേയാണ് കെ.എസ്.ആർ.ടിസിയിൽ ടിക്കറ്റ് റിസർവേഷൻ ആരംഭിക്കുന്നത്. ഏപ്രിൽ 14നാണ് തിങ്കളാഴ്ചയാണ് ഇത്തവണ വിഷു. പതിമൂന്ന് ഞായറാഴ്ചയും പന്ത്രണ്ട് രണ്ടാം ശനിയാഴ്ചയും ആയതിനാൽ വെള്ളിയാഴ്ച തന്നെ വിഷു ആഘോഷിക്കാൻ നാട്ടിലേക്ക് തിരിക്കാം. വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ ബസുകളിൽ എല്ലാം വലിയ തിരക്ക് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്.കെ.എസ്.ആർ.ടി.സിയിൽ ഏപ്രിൽ 11ന് കണ്ണൂരിലേക്കുള്ള ഭൂരിഭാഗം ബസുകളിലെയും ടിക്കറ്റ് പൂർണ്ണമായും ബുക്കിംഗായി കഴിഞ്ഞു. അതേസമയം കോഴിക്കോട്ടേക്കുള്ള സർവീസുകളിൽ നിലവിൽ ടിക്കറ്റുകൾ ബാക്കിയുണ്ട്. വെള്ളിയാഴ്ച കോഴിക്കോട്ടേക്കുള്ള ചുരുക്കം ബസുകളിൽ മാത്രമേ ബുക്കിംഗ് പൂർണ്ണമായിട്ടുള്ളൂ.

കെ.എസ്.ആർ.ടി.സി ടിക്കറ്റ് നിരക്ക് (ബംഗ്ളൂരു -കണ്ണൂർ)​

സൂപ്പർ എക്സ്പ്രസ് എയർ ബസ്- 600

സ്വിഫ്റ്റ് ഗരുഡ എ.സി സീറ്റർ 913

സ്വിഫ്റ്റ് ഹൈബ്രിഡ് നോൺ എസി സീറ്റർ കം സ്ലീപ്പർ ബസ് 650

എ.സി മൾട്ടി ആക്സിൽ 930

സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് 700


സ്‌പെഷൽ ബസുകൾ ഉണ്ടാകും

സ്ഥിരം ബസുകളിലെ സീറ്റുകളുടെ ബുക്കിംഗ് പൂർത്തിയായാൽ സ്‌പെഷ്യൽ ബസുകൾ പ്രഖ്യാപിക്കാനിടയുണ്ട്. ഉത്സവ സീസണിൽ കെ.എസ്.ആർ.ടി.സിയും കർണാടക ആർ.ടി.സിയും സ്‌പെഷ്യൽ ബസ് സർവീസുകൾ നടത്താറുണ്ട്. വിഷു, ഈസ്റ്റർ സീസണിലെ തിരക്ക് പരിഗണിച്ച് റെയിൽവേ പ്രത്യേക ട്രെയിൻ പ്രഖ്യാപിക്കാനുള്ള സാദ്ധ്യതയും മുന്നിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL