SignIn
Kerala Kaumudi Online
Saturday, 24 October 2026 11.56 AM IST

സ്റ്റേഷനിലെത്തുന്ന വനിതകൾക്കും കുട്ടികൾക്കും പിന്തുണ: കുടുംബശ്രീ “സ്നേഹിത” ഇനി പൊലീസ് സ്റ്റേഷനിലും

ph-1-

കണ്ണൂർ: കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്ന സ്‌നേഹിത ജൻഡർ ഹെല്പ് ഡസ്‌കിന്റെ സേവനം ഇനി ജില്ലയിലെ ഡിവൈ.എസ്.പി, എ.സി പി ഓഫീസുകളിലും ലഭിക്കും.അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണ നൽകുന്നതിനാണ് പൊലീസ് സ്റ്റേഷനുകളിൽ സ്‌നേഹിത എക്സ്റ്റൻഷൻ സെന്റർ ആരംഭിച്ചിരിക്കുന്നത്.

കുടുംബശ്രീ സംസ്ഥാന മിഷന്റെയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും നേതൃത്വത്തിലാണ് സ്‌നേഹിത എക്സ്റ്റൻഷൻ സെന്റർ ആരംഭിക്കുന്നത്. പരിചയ സമ്പന്നരായ കമ്മ്യൂണിറ്റി കൗൺസിലർമാരുടെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടു ദിവസമാണ് സ്റ്റേഷനുകളിൽ സേവനം ലഭ്യമാക്കുന്നത്.

സഹായിക്കാൻ സ്നേഹിതയുടെ കൗൺസിലർ റെഡി

കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, എ സി പി ഓഫീസുകൾ

പേരാവൂർ, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂർ ഡിവൈ.എസ്.പി ഓഫീസുകൾ

 എ.സി പി,​ ഡിവൈ.എസ്.പി ഓഫീസുകൾക്ക് കീഴിലെ പൊലീസ് സ്റ്റേഷനുകളിൽ.

ദൗത്യം ഇങ്ങനെ

പരാതിക്കാർക്ക് മാനസിക പിന്തുണ

 കൗൺസിലിംഗ് സേവനം

താൽക്കാലിക ഷെൽട്ടറിംഗ്

പരാതിക്കാരുടെയും ബാധിതരുടെയും മാനസികനില അവലോകനം

കൗൺസിലിംഗ് അടക്കമുള്ള സംവിധാനങ്ങളിലൂടെ പരാതി പരിഹാരത്തിന് പൊലീസിനെ സഹായിക്കുക,


സ്‌നേഹിതാ ഹെല്പ് ഡസ്‌ക് ഏഴാം വർഷത്തിൽ

സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ സാമൂഹിക ഇടം സൃഷ്ടിക്കാനും ഉപജീവനത്തിനും അതിജീവനത്തിനും ഉതകുന്ന പിന്തുണകൾ നൽകാനും ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾക്ക് വിധേയരാകുന്ന സ്ത്രീകൾക്ക് അടിയന്തരസഹായവും പിന്തുണയും തത്കാലിക അഭയവും നൽകുന്നതുമായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ 2017 ഡിസംബർ 16ന് സ്‌നേഹിത ജൻഡർ ഹെല്പ് ഡസ്‌ക് കണ്ണൂർ മുണ്ടയാട് പള്ളിപ്രത്ത് പ്രവർത്തനം ആരംഭിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌നേഹിതാ ജൻഡർ ഹെല്പ് ഡസ്‌ക്കിൽ കൗൺസിലിംഗ് ടെലി കൗൺസിലിംഗ് സേവനം ലഭ്യമാണ്.

കേസുകൾ 3037

കൗൺസിലിംഗ് 1742

താൽക്കാലിക അഭയം 687

വിളിക്കു: 0497 2721817,​ 1800 4250717

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL