SignIn
Kerala Kaumudi Online
Saturday, 24 October 2026 11.55 AM IST

ബൈക്ക് യാത്രികന്റെ ശ്രദ്ധയിൽ പെട്ടത് രക്ഷയായി: ഗ്യാസ് പൈപ്പ് ലൈൻ കുഴിയിൽ ബൈക്ക് വീണ് യുവാവിനു ഗുരുതരം

bike

കാഞ്ഞങ്ങാട്: നഗരമദ്ധ്യത്തിൽ റോഡരികിലെ ഗ്യാസ് പൈപ്പിനായി കുഴിച്ച കുഴിയിൽ മോട്ടോർ ബൈക്ക് വീണ് യുവാവിന് ഗുരുതരം. ഇത് വഴി പോയ മറ്റൊരു ബൈക്ക് യാത്രികന്റെ ശ്രദ്ധയിൽ കുഴിയിൽ വീണ ബൈക്ക് പെട്ടതുകൊണ്ടുമാത്രമാണ് അപകടത്തിൽപെട്ട യുവാവിന്റെ ജീവാപായം ഒഴിവായത്.ഈ യുവാവ് ഉടൻ വിവരമറിയിച്ചതനുസരിച്ച് എത്തിയ ഫയർഫോഴ്സാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പുതിയ കോട്ട ഹെഡ് പോസ്റ്റോഫീസിനു മുൻവശത്തെ ഗ്യാസ് പൈപ്പിനായി ഗെയിൽ കമ്പനി കുഴിച്ച വലിയ കുഴിയിലാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആവിക്കരയിലെ അജയ് (30) വീണത്. വെള്ളിയാഴ്ച രാത്രി 12.45 ഓടോയാണ് ഫയർ ഫോഴ്സിൽ വിവരം എത്തുന്നത്. ഇതിനും ഏറെ നേരം മുമ്പ് യുവാവ് കുഴിയിൽ വീണ് കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. അഗ്നിശമനസേനാംഗങ്ങൾ എത്തുമ്പോൾ കുഴിയുടെ ഒരു ഭാഗത്ത് ബൈക്കും മറ്റൊരിടത്ത് രക്തം വാർന്ന നിലയിൽ യുവാവും കിടക്കുകയായിരുന്നു.

യുവാവിനെ പുറത്തെത്തിക്കാനുള്ള അഗ്നിശമനസേനാംഗങ്ങളുടെ ആദ്യശ്രമം വിജയിച്ചില്ല. തുടർന്ന് സ്‌ട്രെച്ചറെത്തിച്ച് അതിൽ കിടത്തി 108 ആംബുലൻസിലാണ് യുവാവിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ജില്ലാശുപത്രിയിലെത്തിച്ചത്.നില ഗുരുതരമായതിനാൽ ഉടൻ തന്നെ യുവാവിനെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL