SignIn
Kerala Kaumudi Online
Friday, 23 October 2026 1.10 AM IST

കില ക്യാമ്പസിൽ 45 കോടി മുടക്കി സ്പോർട്സ് കോംപ്ലക്സ് വരുന്നു

sports
സ്പോർട്സ് കോംപ്ലക്സ് നിർമ്മാണവുമായി ബന്ധപ്പെട്ട് കിഫ്ബി ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തുന്നു

തളിപ്പറമ്പ്: കില ക്യാമ്പസിൽ 10 ഏക്കറിൽ 45 കോടി മുടക്കി സ്പോർട്സ് കോംപ്ലക്സ് വരുന്നു. സ്പോർട്സ് കോംപ്ലക്സ് നിർമ്മാണവുമായി ബന്ധപ്പെട്ട് കിഫ്ബി ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി. സ്പോർട്സ് കേരള ഫൗണ്ടേഷൻ എൻജിനീയർമാർ സ്ഥലം സന്ദർശിച്ച്‌ സമർപ്പിച്ച വിശദ പദ്ധതിരേഖയുടെ പരിശോധനയുടെ ഭാഗമായാണ് കിഫ്ബി ഉദ്യോഗസ്ഥരുടെ പരിശോധന.

കില ക്യാമ്പസിൽ പുതുതായി നിർമ്മിക്കുന്ന അക്കാഡമിക് കോളേജിനോട് ചേർന്നാണ് 10 ഏക്കർ കില കൈമാറിയത്. ഇതിനായി 45.05 കോടി രൂപയുടെ എസ്റ്റിമേറ്റ്‌ സ്പോർട്സ് കേരള ഫൗണ്ടേഷൻ സർക്കാറിന്‌ സമർപ്പിച്ചിരുന്നു. ഇതിനാണ് ഭരണാനുമതി നൽകി ഉത്തരവിറക്കിയത്. ഫ്ലഡ് ലിറ്റ് സ്റ്റേഡിയം, സിന്തറ്റിക് ട്രാക്, ഫുട്ബാൾ ഗ്രൗണ്ട്, ഗാലറി, പവലിയൻ, അഡിമിനിസ്ട്രേഷൻ ബ്ലോക്ക് എന്നിവ ഉൾപ്പെടുന്നതാണ് നിർദ്ദിഷ്ട സ്റ്റേഡിയം കോംപ്ലക്സ്.

കിഫ്ബി റിസോഴ്സ് പേഴ്സൺ ഇ.കെ ഹൈദ്രു , അസസ്റ്റന്റ് പ്രൊജക്ട് മാനേജർ യു. ആൽവിൻ ജോസഫ്സ്, പ്രൊജക്ട് എൻജിനീയർ രാഹുൽ രവീന്ദ്രൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ ആർക്കിടെക്ട് പോൾ ജോസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ ബ്രവിൻ ബാബു, പി.സി രഞ്ജിത്, ഹേമന്ത് ബാബു, അസിസ്റ്റന്റ് എൻജിനീയർമാരയ പവി ശങ്കർ, എം. ശ്രീനിധി, പഞ്ചായത്ത് പ്രസിഡന്റ് വി.എം സീന, മെമ്പർ പി. ലക്ഷ്മണൻ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL