
തളിപ്പറമ്പ്: നഗരസഭയുടെ ഔദ്യോഗിക പരിപാടികളിൽ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിമ്പറമ്പിൽ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. ഏറ്റവുമൊടുവിൽ ഇന്നലെ നടന്ന പുളിമ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനത്തിലും സി.പി.ഐയെ ക്ഷണിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ ഇന്നലെ രാവിലെ വായമൂടി കെട്ടി ധർണ്ണ നടത്തിയത്. പരിപാടിയിലേക്ക് കോൺഗ്രസ്, സി.പി.എം, മുസ്ലിംലീഗ്, ബി.ജെ.പി പ്രതിനിധികളെ ക്ഷണിച്ചിരുന്നു. പ്രതിഷേധക്കൂട്ടായ്മ സി.പി.ഐ തളിപ്പറമ്പ് മണ്‌ഡലം സെക്രട്ടറി പി.കെ.മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്തു. സി.ലക്ഷ്‌മണൻ അദ്ധ്യക്ഷത വഹി ച്ചു. എം.പി.വി.രശ്മി, എം.വിജേഷ്, ടി.വി.നാരാ യണൻ സംസാരിച്ചു. കോമത്ത് മുരളീധരൻ, പി.വി.ബാബു, ടി.ഒ.സരിത നേതൃത്വം നൽകി. രഘുനാഥ് സ്വാഗതം പറഞ്ഞു:
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |