SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

തു​രീ​യംസം​ഗീ​തോ​ത്സ​വം 25 മു​ത​ൽ

thureeyam

ക​ണ്ണൂ​ർ: പോ​ത്താ​ങ്ക​ണ്ടം ആ​ന​ന്ദ​ഭ​വ​നം സം​ഘ​ടി​പ്പി​ക്കു​ന്ന 111 ദി​വ​സം നീ​ണ്ടുനി​ൽ​ക്കു​ന്ന ഇ​രു​പ​താ​മ​ത് തു​രീ​യം സം​ഗീ​തോ​ത്സ​വം 25 മു​ത​ൽ ഏ​പ്രി​ൽ ഏ​ഴു വ​രെ പ​യ്യ​ന്നൂ​ർ ശ്രീ ​പ്ര​ഭ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ സം​ഗീ​ത​ഞ്ജ​രും ക​ലാ​കാ​ര​ൻ​മാ​രും പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാർത്താ സ​മ്മേ​ള​ന​ത്തി​ൽ പറഞ്ഞു. 25ന് ​വൈ​കീട്ട് ആ​റി​ന് പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി.ആ​ന​ന്ദ​ബോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ഥാ​കൃ​ത്ത് ടി. പ​ത്മ​നാ​ഭ​ൻ ,കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി , ല​ഫ്.കേ​ണ​ൽ വി​നോ​ദ് നാ​യ​നാ​ർ, പ​യ്യ​ന്നൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.വി.ല​ളി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. പ​ത്മ​ഭൂ​ഷ​ൺ ഡോ. ടി.​വി.ഗോ​പാ​ല​കൃ​ഷ്ണന്റെ വാ​യ്പ്പാ​ട്ടോ​ടെ​യാ​ണ് സം​ഗീ​തോ​ത്സ​വം ആ​രം​ഭി​ക്കു​ക. ഡോ.ക​ശ്യ​പ് മ​ഹേ​ഷ് ബാ​ല​ഗി​രീ​ഷി​ന്റെ പ​ഞ്ച​ര​ത്ന കീ​ർ​ത്ത​നാ​ലാ​പ​ത്തോ​ടെ​യാ​ണ് സ​മാ​പി​ക്കും. പ്ര​വേ​ശ​നം പാ​സ് മൂ​ലം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. ആ​യി​രം​പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വാർത്താ​സ​മ്മേ​ള​ന​ത്തി​ൽ സ്വാ​മി കൃ​ഷ്ണാ​ന​ന്ദ ഭാ​ര​തി, ടി.​എം.ജ​യ​കൃ​ഷ്ണ​ൻ, ഡോ. അ​സീം, ഡോ. എം.​കെ.സു​രേ​ഷ് ബാ​ബു, കെ.​എം.വി​ജ​യ​കു​മാ​ർ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL