
കാഞ്ഞങ്ങാട്: ബിഗ് മാളിൽ മുസ്ലിം വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച റംസാൻ റിലീഫും ഇഫ്താർ സംഗമവും നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. നൂറോളം കുടുംബങ്ങൾക്ക് റമദാൻ കിറ്റുകളും വിവാഹ,ചികിത്സ,ഭവനനിർമ്മാണ ധനസഹായങ്ങളും വിദ്യാഭ്യാസ എൻഡോവ്‌മെന്റുകളും തൊഴിലുപകരണങ്ങളും കുട്ടികൾക്ക് പുതുവസ്ത്രവും റിലീഫിന്റെ ഭാഗമായി നൽകി. ടി അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇർഷാദ് അസ്ഹരി റമദാൻ സന്ദേശം നൽകി.സ്വാമി പ്രേമാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. ഡോ ഖാദർ മാങ്ങാട്, പാലക്കി സി കുഞ്ഞഹമ്മദ് ഹാജി, എം രാഘവൻ, കെ പി ബാലകൃഷ്ണൻ, ഇ.കൃഷ്ണൻ, കെ.സുകുമാരൻ മാസ്റ്റർ, അഡ്വ.എൻ.എ.ഖാലിദ്, സി.കെ.ആസിഫ്, സുറൂർ മൊയ്തു ഹാജി, ബഷീർ വെള്ളിക്കോത്ത്, എം.പി.ജാഫർ, ടി.കെ.സുമയ്യ, പാലാട്ട് ഇബ്രാഹിം, സി മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. ടി.റംസാൻ സ്വാഗതവും എം.കെ.ലത്തീഫ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |