SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

തണ്ണീർമത്തൻ കൃഷിയിൽ നൂറുമേനി

thannimathan

കാഞ്ഞങ്ങാട്:പുല്ലൂർ പെരിയ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ കീഴിലുള്ള അമ്മ ജെ.എൽ.ജി അംഗങ്ങൾ കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെ നാലാം വാർഡ് തന്നോട് വയലിലെ അഞ്ചേക്കറിൽ നടത്തിയ തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി വിളവ്. കെ.സാവിത്രി, പി.സജന, വി.റീന, ബി.ഭാരതി എന്നിവർ ചേർന്നാണ് കൃഷി നടത്തിയത്.വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ ഡി.എം.സി സി എച്ച്.ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ വി.വി.സുനിത അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ പി.അംബിക, പി.മനീഷ കുമാരി എന്നിവർ സംസാരിച്ചു.സി ഡി.എസ് മെമ്പർ പി.നിഷ സ്വാഗതം പറഞ്ഞു.ജില്ലാ മിഷൻ ജീവനക്കാർ, സി ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL