
കാഞ്ഞങ്ങാട് :സ്വതന്ത്ര കർഷകസംഘം കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് പഠന ക്ലാസ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ടി.അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പാലാട്ട് ഇബ്രാഹിം ഹാജി ആമുഖപ്രഭാഷണം നടത്തി. ഹജ്ജ് ട്രെയിനർ സൈനുദ്ദീൻ കോട്ടപ്പുറം, ഒ.പി.അബ്ദുല്ല സഖാഫി എന്നിവർ ക്ലാസെടുത്തു. സ്വതന്ത്ര കർഷകസംഘം സംസ്ഥാന സമ്മേളനം ജില്ലാതല ഫണ്ട് ശേഖരണം സംസ്ഥാന കൗൺസിൽ അംഗം ബേർക്ക അബ്ദുള്ള കുഞ്ഞിയിൽ നിന്നും ജില്ലാ സ്വാഗതസംഘം ചെയർമാൻ മുനീർ ഹാജി ഏറ്റുവാങ്ങി. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ഹാജി, സംയുക്ത ജമാഅത്ത് പ്രസിഡന്റ് സി.കുഞ്ഞഹമ്മദ് ഹാജി പാലക്കി, കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത് , അബൂബക്കർ എടനീർ, എ.ഹമീദ് ഹാജി, മച്ചമ്പാടി ഹമീദ്, അബ്ദുല്ലഹാജി ഉദുമ, എ.അബ്ദുള്ള, കദീജ ഹമീദ് എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.ഇബ്രാഹിം സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |