SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

കൈതപ്രം കൊലപാതകം എസ്.പിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ബി.ജെ.പി

bjp

വനംവകുപ്പ് യൂണിഫോം പ്രതിക്ക് എങ്ങനെ കിട്ടിയെന്ന് അന്വേഷണിക്കണമെന്ന് കണ്ണൂർ നോർത്ത് ബി.ജെ.പി ജില്ലാപ്രസി‌ഡന്റ് കെ.കെ.വിനോദ്കുമാർ

കണ്ണൂർ: കൈതപ്രത്തെ ബിജെപി പ്രവർത്തകൻ കെ.കെ. രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ് കണ്ണൂർ റൂറൽ എസ്പിയുടെ മേൽനോട്ടത്തിൽ പ്രത്യേകസംഘം അന്വേഷിക്കണമെന്ന് ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ ആവശ്യപ്പെട്ടു. കൊലപാതകം നടത്തിയ സന്തോഷ് സി.പി.എം പ്രവർത്തകനാണെങ്കിലും രാഷ്ട്രീയ കൊലപാതകമാണിതെന്ന അഭിപ്രായം തങ്ങൾക്കില്ലെന്നും വിനോദ് കുമാർ വിശദീകരിച്ചു.

എ.ഡി.എം നവീൻബാബു മരിച്ചപ്പോൾ പി.പി.ദിവ്യയെ അനുകൂലിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടയാളാണ് സന്തോഷെന്നും ഈയാൾ കൊലപാതകത്തിന് മുമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ച് തോക്ക് എടുത്തുനിൽക്കുന്ന ഫോട്ടോ പോസ്റ്റിൽ നിന്ന് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൃത്യമാണിതെന്ന് ബോദ്ധ്യമാകുന്നുവെന്നും വിനോദ്കുമാർ ആരോപിച്ചു. കൊലപാതകത്തിനുപയോഗിച്ച തോക്ക് കണ്ടെത്തിയത് 22 മണിക്കൂറിന് ശേഷമാണ്. പ്രതിക്ക് ഫോറസ്റ്റധികൃതരുമായുളള ബന്ധവും അന്വേഷിക്കണം.നിർമ്മാണത്തൊഴിലാളിയല്ലെന്നറിഞ്ഞിട്ടും സന്തോഷ് വീട് നിർമ്മാണത്തിനെത്തിയതാണെന്നഅടിസ്ഥാന രഹിതമായ വസ്തുത എഫ്‌.ഐ.ആറിലുണ്ട്. ഈയാൾക്ക് എവിടെ നിന്നാണ് തോക്ക് ലഭിച്ചതെന്നും അന്വേഷിക്കണമെന്നും ബി.ജെ.പി ജില്ലാപ്രസിഡന്റ് ആവശ്യപ്പെട്ടു.

ആക്ഷേപങ്ങൾ വേറെയും

കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താൻ പൊലീസ് കാലതാമസമുണ്ടാക്കി

നിലവിലുള്ള അന്വേഷണത്തിൽ സന്തോഷിന് വഴിവിട്ട് സഹായം ലഭിക്കുന്നു

സന്തോഷ് നാടൻ തോക്ക് ഉപയോഗിച്ച് മൃഗങ്ങളെ വേട്ടയാടുന്ന സംഘത്തിലെ പ്രധാന കണ്ണി

പരിയാരത്തെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ഈയാൾ ഇറച്ചി നൽകിയിരുന്നു.

പരസ്യമായി ഇറച്ചി വിൽപന നടത്തിയിട്ടും നടപടികളെടുത്തില്ല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL