SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

വന്യമൃഗങ്ങളുടെ കടന്നുവരവ് തടയാൻ എഫ്.എഫ്.ഡബ്ളു: അമ്പലക്കണ്ടിവയലിലെ കളസസ്യങ്ങളെ നീക്കി

kalaparikal

ഇരിട്ടി:വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് വനം വകുപ്പ് നടപ്പിലാക്കി വരുന്ന കർമ്മ പദ്ധതിയായ ഫുഡ് ഫോഡർ ആൻഡ് വാട്ടർ മിഷന്റെ (എഫ്.എഫ്.ഡബ്ളു)​ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിലെ അമ്പലക്കണ്ടിവയലിലെ അധിനിവേശ കളസസ്യങ്ങൾ നീക്കം ചെയ്തു. അന്താരാഷ്ട്ര വനദിനത്തോടനുബന്ധിച്ച് ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ് ,അസി വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ 30 ഓളം പേർ ദൗത്യത്തിൽ പങ്കെടുത്തു.

ആറളം വന്യജീവി സങ്കേതത്തോട് ചേർന്നു കിടക്കുന്ന ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയുന്നതിനും, വന്യമൃഗങ്ങൾക്ക് വനത്തിനുള്ളിൽ ഭക്ഷണം ഉറപ്പു വരുത്തുന്നതിനുമായി വനം വകുപ്പ് നടപ്പിലാക്കി വരുന്ന ഫുഡ് ഫോഡർ ആന്റ് വാട്ടർ മിഷന്റെ ഭാഗമായാണ് ജീവനക്കാർ അമ്പലക്കണ്ടി വയലിൽ വ്യാപിച്ച വരുന്ന കളസസ്യങ്ങളെ നീക്കിയത്.

'മിഷൻ എഫ്എഫ്ഡബ്ല്യു'-

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ

ലക്ഷ്യം- വന്യജീവികൾ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയുക

ഇതിനായി ഇവയ്ക്കു കാടിനുള്ളിൽ ഭക്ഷണവും ജലവും

ഒന്നാംഘട്ടം

വനമേഖലകളിലെ വയലുകൾ, തടയണകൾ, കുളങ്ങൾ, പുൽമേടുകൾ എന്നിവയുടെ വിവരശേഖരണം

രണ്ടാംഘട്ടം വറ്റിപ്പോകുന്ന അരുവികളിൽ തടയണകൾ നിർമ്മിക്കും

മൂന്നാംഘട്ടം

അധിനിവേശ സസ്യങ്ങൾ നശിപ്പിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL