SignIn
Kerala Kaumudi Online
Saturday, 24 October 2026 6.54 PM IST

 ആറളം ഫാമിലെ വന്യജീവി ആക്രമണം: വിശദാംശമില്ല: സർക്കാരിന്റെ സത്യവാങ്മൂലം തള്ളി

aaralam

 ഏപ്രിൽ ഏഴിനകം പുതിയത് നൽകണം

കൊച്ചി: കണ്ണൂർ ആറളം ഫാമിലെ വന്യജീവി ആക്രമണം തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് സർക്കാർ സമർപ്പിച്ച എതിർസത്യവാങ്മൂലം വിശദാംശമല്ലാത്തതിനെ തുടർന്ന് ഹൈക്കോടതി തള്ളി. ഏപ്രിൽ ഏഴിന് ഹർജി വീണ്ടും പരിഗണിക്കും. അതിന് മുമ്പ് കർമ്മപദ്ധതികൾ വ്യക്തമാക്കുന്ന അധിക സത്യവാങ്മൂലം നൽകണമെന്ന് വനം വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയോട് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നി‌ർദ്ദേശിച്ചു.

ആറളത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുണ്ടെന്ന് സത്യവാങ്മൂലത്തിൽ സ‌ർക്കാർ അറിയിച്ചിരുന്നു.കളക്ടറുടെ നേതൃത്വത്തിലുള്ള സമിതി ഇത് വിലയിരുത്തുന്നുണ്ട്. 2014 മുതൽ 14 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും സർക്കാർ അറിയിച്ചു.

ആക്ഷൻ പ്ളാൻ വേണമെന്ന് ഹൈക്കോടതി

എന്നാൽ ആറളത്ത് ഉന്നത ഉദ്യോഗസ്ഥൻ മേൽനോട്ടം നൽകുന്ന ആക്‌ഷൻ പ്ലാൻ വേണമെന്നാണ് നിർദ്ദേശിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. വന്യജീവി സാന്നിദ്ധ്യവും ജനങ്ങളുടെ പ്രതികരണങ്ങളും അറിയിക്കാനുള്ള ഫീഡ് ബാക്ക് സംവിധാനം വേണമെന്നും ഹ്രസ്വകാല, ദീർഘകാല കർമ്മപദ്ധതികൾക്കുള്ള സമയപരിധി അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വിദഗ്ദ്ധാഭിപ്രായങ്ങളോ ശാസ്ത്രീയ വിലയിരുത്തലുകളോ ഇല്ലാതെയാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

കേന്ദ്രസർക്കാർ മാർഗരേഖയും ആസൂത്രണ ബോർഡിന്റെ നിർദ്ദേശങ്ങളും ഉൾക്കൊണ്ടുവേണം കർമ്മപദ്ധതി തയ്യാറാക്കാൻ. ആറളം വിഷയത്തിൽ കണ്ണൂർ കളക്ടറുടെ നേതൃത്വത്തിൽ അവസാനം നടന്ന അഞ്ച് യോഗങ്ങളുടെ മിനിട്സ് ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL