SignIn
Kerala Kaumudi Online
Saturday, 24 October 2026 1.45 AM IST

ഓപ്പറേഷൻ സിന്ദൂർ-പ്രതികരണങ്ങൾ

ph-1
പി.കെ .അഞ്ജലി ,ജേ‌ർണലിസം വിദ്യർത്ഥിനി

പഹൽഗാമിൽ വീണ കണ്ണീരിന്,മായ്ക്കപ്പെട്ട സിന്ദൂരത്തിന് രാജ്യം നൽകിയ മറുപടിയെ മത -രാഷ്ട്രീയ ഭേദമില്ലാതെ രാജ്യത്തെ വിവിധ വിഭാഗം ജനങ്ങൾ സ്വാഗതം ചെയ്യുകയാണ്...ചില പ്രതികരണങ്ങൾ ഇവിടെ നൽകുന്നു........

ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ ശക്തമായ നിലപാടിന്റെ പ്രതീകമാണ് ഓപ്പറേഷൻ സിന്ദൂർ. ഭീകരവാദ പ്രവർത്തങ്ങൾക്കെതിരെ അനുയോജ്യമായ മറുപടി നൽകേണ്ടത് അനിവാര്യമാണ്.

പി.കെ. അഞ്ജലി , ജേ‌ർണലിസം വിദ്യാർത്ഥിനി

തീരാത്ത തീവ്രവാദം, സുരക്ഷ ഇല്ലായ്മ, അതിരുറപ്പ്, ആഭ്യന്തര സമ്മർദ്ദം തുടങ്ങിയവയ്ക്കെതിരെ ശബ്ദമുയർത്തുക എന്നത് അനിവാര്യമാണ്. രാജ്യത്തിന്റെ സ്വാഭിമാനം വീണ്ടെടുക്കാനായി പൊരുതി തന്നെ മുന്നേറേണ്ടതുണ്ട്.

ആതിര രാജ് , പി.ജി വിദ്യാർത്ഥി

പഹൽഗാമിലേറ്റ മുറിവിനു തിരിച്ചടി നൽകിയെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വിദേശകാര്യ സെക്രട്ടറിക്കൊപ്പം മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തിയ ഇന്ത്യൻ സേനയുടെ പെൺകരുത്തുകൾ രാജ്യത്തിന്റെ അഭിമാനം ഉയർത്തുകയാണ്.

കെ.സി. അപർണ്ണ, പി.ജി വിദ്യാ‌ർത്ഥി

രാജ്യം നടത്തിയ ഈ ചെറുത്തുനിൽപ്പ് ഏതൊരു ഇന്ത്യൻപൗരനെയും അഭിമാനം കൊള്ളിക്കുന്നതാണ്. ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് എത്രത്തോളമാണെന്ന് ലോകം ഒന്നു കൂടി അറിഞ്ഞിരിക്കുകയാണ്.

പി.അതുല്യ, ചെറുകുന്ന്

ഏതൊരു ഇന്ത്യൻ പൗരനും ആഗ്രഹിക്കുന്ന കാര്യമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം ചെയ്തത്. പക്ഷേ ഇത് വലിയൊരു യുദ്ധത്തിലേക്ക് എത്താൻ ഇടവരുത്തരുത്.

പി.ആർ. സിദ്ധാർത്ഥ് , കാഞ്ഞങ്ങാട്

ഈ ദേശത്തെ ഭീഷണിപ്പെടുത്തുന്ന ഭീകരശക്തികൾക്കെതിരെ ഇന്ത്യൻ സേന നടത്തിയ "ഓപ്പറേഷൻ സിന്ദൂർ" സൈനീക നടപടിയെ ഹൃദയപൂർവ്വം പിന്തുണയ്ക്കുന്നു.

ബി.ആർ. അമൽ ബാബു , പി.ജി വിദ്യാർത്ഥി

ഇന്ത്യ ഇപ്പോൾ തിരിച്ചടിച്ചു. ഇത് ഒരു തുട‌ർക്കഥയാകാതിരിക്കട്ടെ.യുദ്ധം ആവർത്തിക്കാതിരിക്കട്ടെ

പി. അഭിജിത്ത് , പട്ടുവം

ഇന്ത്യൻ സേന നടത്തിയ പ്രവർത്തനം ഏതൊരു ഇന്ത്യക്കാരനെയും അഭിമാനം കൊള്ളിക്കുന്നതാണ്. യുദ്ധം ഇതോടെ നിലക്കട്ടെ എന്നു കൂടി ആഗ്രഹിക്കുകയാണ്.

പി. അഞ്ജിത, പി.ജി വിദ്യാർത്ഥി

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം തകർത്തത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പാകിസ്ഥാൻ വളർത്തിയ ഭീകരകേന്ദ്രങ്ങളെ ആണ്. ഒരു രാജ്യം തന്നെ വിദ്യാഭ്യാസത്തിനും വികസനത്തിനും പകരം ഭീകരവാദം വളർത്തുകയും പ്രചരിപ്പിക്കുകയും അതിന് ഒത്താശ ചെയ്യുകയും ചെയ്യുന്നത് ലജ്ജാവഹമാണ്. ഇതിന് ശരിയായ മറുപടി ആണ് ഇന്ത്യൻ സൈന്യം വെറും അരമണിക്കൂർ കൊണ്ട് പാകിസ്ഥാന് നൽകിയത്.

ശ്രീയുക്ത ശ്രീധർ, വിദ്യാർത്ഥി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SINDOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL