SignIn
Kerala Kaumudi Online
Saturday, 24 October 2026 2.50 AM IST

സി.പി.ഐ കണ്ണൂർജില്ലാ സമ്മേളന റിപ്പോർട്ടിൽ സർക്കാരിനും മന്ത്രിമാർക്കും വിമർശനം

cpi

കണ്ണൂർ: സംസ്ഥാന സർക്കാരിനും മന്ത്രിമാർക്കുമെതിരേ സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളന റിപ്പോർട്ടിൽ വിമർശനം. ഇന്നലെ ആരംഭിച്ച സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സി പി.സന്തോഷ് കുമാർ അവതരിപ്പിച്ച റിപ്പോർട്ടിലാണ് സർക്കാരിനെയും മന്ത്രിമാരെയും കുറ്റപ്പെടുത്തുന്നത്. പെൻഷൻ കുടിശികയും മാവേലി സ്റ്റോറുകളുടെ ദുരവസ്ഥയും സർക്കാരിന്റെ പ്രതിഛായ കളങ്കപ്പെടുത്തി. അനിയന്ത്രിതമായ നികുതി വർദ്ധനവ് ജനങ്ങളെ സർക്കാരിൽ നിന്ന് അകറ്റി. ഇടതുസർക്കാർ മദ്ധ്യവർഗത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നുവെന്ന ചിന്ത ജനങ്ങളിലുണ്ടാക്കിയെന്ന് മാത്രമല്ല, മദ്ധ്യവർഗം സർക്കാരിൽ സ്വാധീനം ചെലുത്തുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഭാവനാസമ്പന്നമായ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിൽ മന്ത്രിമാർ സമ്പൂർണ പരാജയമായിരുന്നു. സി.പി.ഐ മന്ത്രിമാർ എന്ന പേരിലുള്ള സ്വീകാര്യതയും മതിപ്പും കുറഞ്ഞു. മുൻപെങ്ങും ഇല്ലാത്ത വിധം സി.പി.ഐ മന്ത്രിമാർ പാർട്ടിയിലും പൊതുസമൂഹത്തിലും വിമർശിക്കപ്പെടുന്നത് നല്ല കാര്യമല്ലെന്നും റിപ്പോർട്ടിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL