SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.46 AM IST

പ്രമുഖരടക്കം നൂറുകണക്കിനാളുകൾ അണിചേർന്നു ആവേശപ്പോരായി റൺ പാലക്കയം തട്ട് മിനി മാരത്തൺ

falg-off

ആലക്കോട്: ഡിടിപിസിയും ഇരിക്കൂർ ടൂറിസം ആൻഡ് ഇന്നോവേഷൻ കൗൺസിലും സംയുക്തമായി നടത്തിയ റൺ പാലക്കയം തട്ട് മിനി മാരത്തൺ മലയോരത്ത് ആവേശം വിതറി. പ്രധാന ടൂറിസം കേന്ദ്രങ്ങളായ പാലക്കയം തട്ടിന്റെയും പൈതൽമലയുടെയും താഴ് വാരത്തിലൂടെ താരങ്ങൾ ഓടിക്കയറിയത് മലയോരത്തിന് ആവേശാനുഭവമായി.

സ്ത്രീ, പുരുഷൻ, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ രാജ്യത്തിനകത്തും പുറത്തുനിന്നും ആയിരത്തോളം പേരാണ് പങ്കെടുത്തത്. പതിനെട്ടിനും മുപ്പത്തിയഞ്ചിനും ഇടയിലുള്ള പുരുഷ വിഭാഗത്തിൽ കോഴിക്കോടുകാരൻ എം.പി.നെബീൽ ഷാഹി , സതീഷ് കുമാർ (കോയമ്പത്തൂർ), ബെഞ്ചമിൻ ബാബു (ഇടുക്കി) എന്നിവരാണ് ആദ്യമൂന്നു സ്ഥാനങ്ങൾ നേടിയത്. വനിതാ വിഭാഗത്തിൽ റീബ അന്നാ ജോർജ് (പത്തനംതിട്ട) ശിവാനി (ഉത്തർ പ്രദേശ്), അഞ്ജു മുകുന്ദൻ (ഇടുക്കി) എന്നിവരാണ് വിജയികൾ.
മുപ്പത്തിയാറിനും 45നുമിടയിലുള്ള പുരുഷന്മാരുടെ വിഭാഗത്തിൽ തമിഴ്നാട്ടുകാരാണ് മൂന്നു സ്ഥാനങ്ങളും നേടിയത്. നഞ്ജപ്പ,​ വിനോദ് കുമാർ (ഊട്ടി), ജഗദീശൻ (തമിഴ്നാട്) എന്നിവരാണ് ആദ്യമൂന്ന് സ്ഥാനങ്ങളഇലെത്തിയത്. വനിതകളിൽ ആശ പത്രേയും (ബംഗളൂരു) ജിനി ചെറിയാനും (കണ്ണൂർ) വിജയികളായി.
നാൽപ്പത്തിയാറു വയസ്സിനു മുകളിലുള്ള പുരുഷന്മാരിൽ ജോസ് ഇല്ലിക്കൽ (വയനാട്), ശറഫുദ്ദീൻ (വയനാട്), എൻ.പി ഷാജി (കോഴിക്കോട്) എന്നിവർ വിജയികളായി. സ്ത്രീകളിൽ പി.എ.ജെസീല (തൃശ്ശൂർ), കെ.കെ.രമ (എറണാകുളം), ജ്യോതി പ്രവ (ആസ്സാം ) എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഫൺ റൺ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ഷിബിൻ ആന്റോ (കോട്ടയം), ആദർശ് ഗോപി (കണ്ണൂർ), അതുൽ (വടകര), റജിൽ ബാബു (ചങ്ങനാശ്ശേരി) എന്നിവരും സ്ത്രീകളിൽ ജി ജിൻസി (പാലക്കാട്), വി അഞ്ജന (പാലക്കാട്), എസ്.കെ വിജയലക്ഷ്മി (കർണാടക), നിയാമോൾ തോമസ് (ചെറുപുഴ) എന്നിവരും വിജയികളായി. അറുപത് വയസ്സിനു മുകളിലുള്ള മത്സരാർഥികളെ പ്രത്യേകം ക്യാഷ് പ്രൈസ് നൽകി ആദരിച്ചു.

12.5 കിലോമീറ്റർ താണ്ടി കളക്ടറും കമ്മിഷണറും

ആരോഗ്യ വകുപ്പ്, പൊലീസ് തുടങ്ങി വിവിധ സർക്കാർ സംവിധാനങ്ങളുടെയും സഹകരണത്തോടെയായിരുന്നു മിനി മാരത്തൺ. ജില്ലാ കളക്ടർ അരുൺ കെ.വിജയൻ, സിറ്റി പൊലീസ് കമ്മീഷണർ പി.നിധിൻ രാജ് എന്നിവർ 12.5 കിലോമീറ്റർ ഓടി മാരത്തണിൽ പങ്കാളികളായി.

പയ്യാവൂരിൽ ഫ്ളാഗ് ഓഫ്; പുലിക്കുരുമ്പയിൽ സമാപനം

പയ്യാവൂരിലായിരുന്നു മിനി മാരത്തണിന്റെ ഫ്ളാഗ് ഓഫ്. കെ.പി.മോഹനൻ എം.എൽ.എ, കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ, ജില്ലാ കളക്ടർ അരുൺ കെ.വിജയൻ, സിറ്റി പൊലീസ് കമ്മീഷണർ പി.നിധിൻ രാജ്, മുൻ ഇന്ത്യൻ ഫുട്‌ബാൾ താരം സി കെ.വീനിത്, അന്തർദേശീയ ബോക്സിംഗ് താരം കെ.സി ലേഖ, കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളായ ടി.കെ.പ്രിയ, സിനി ജോസ്, ടിയാന മേരി തോമസ്, മുൻ ഇന്ത്യൻ വോളി താരം മനു ജോസഫ് എന്നിവരായിരുന്നു ഫ്ളാഗ് ഓഫ് നടത്തിയത്.അഡ്വ.സജീവ് ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിലായിരുന്നു ചടങ്ങ്.

പുലിക്കുരുമ്പയിൽ നടന്ന സമാപന ചടങ്ങിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്, ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ.കെ.വി.ഫിലോമിന, പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി ഓടംപള്ളിൽ, മിനി ഷൈബി, സാജു സേവ്യർ, കണ്ണൂർ കോർപറേഷൻ സ്ഥിരം സമിതി അംഗം സുരേഷ് ബാബു എളയാവൂർ, ജില്ലാ മെഡിക്കൽ ഓഫീസർ പീയൂഷ് നമ്പൂതിരിപാട്, ഡി.ടി.പി.സി സെക്രട്ടറി സൂരജ്, ഇരിക്കൂർ ടൂറിസം കൗൺസിൽ ചെയർമാൻ പി.ടി.മാത്യു, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL