SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

അപകടം പതിവാക്കി പയറ്റുചാൽ വളവ്

road

ചെമ്പേരി: അപകടങ്ങൾ പതിവായ ശ്രീകണ്ഠപുരം ചേപ്പറമ്പ്‌ ചെമ്പേരി റോഡിലുള്ള പയറ്റ്ചാൽ ഇറക്കത്തിലെ വളവിൽ സുരക്ഷാനടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് നാട്ടുകാർ.കണ്ടെയ്നർ ലോറിയടക്കമുള്ള വലിയ പാഴ്സൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. മലയോര മേഖലയിൽ പ്രവർത്തിക്കുന്ന മൊത്തവ്യാപാര ഗോഡൗണുകളിലേക്ക് സാധനങ്ങളുമായി വരുന്ന അന്യസംസ്ഥാന വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. കുത്തനെ ഇറക്കവും വളവുമുള്ള റോഡിന്റെ ഈ ഭാഗത്ത് മുൻപരിചയമില്ലാതെ എത്തുന്നവർ അപകടത്തിനിരയാകാൻ സാദ്ധ്യതയേറെയാണ്. ഇവിടെ റോഡരികിൽ താഴ്ചയുള്ളയിടങ്ങളിൽ സംരക്ഷണ വേലികളും വാഹന ഡ്രൈവർമാരുടെ ശ്രദ്ധയാകർഷിക്കുന്ന സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL