SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

ശ്രീരാമനവമി രഥയാത്രയ്ക്ക് മാഹിയിൽ സ്വീകരണം

navami

മാഹി:ശ്രീരാമദാസ മിഷന്റെ ആഭിമുഖ്യത്തിൽ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി 1991ൽ ആരംഭിച്ച ശ്രീരാമനവമി ആഘോഷങ്ങളുടെ നവതി വർഷാഘോഷത്തോടനുബന്ധിച്ച് കൊല്ലൂർ ശ്രീമൂകാംബികാ സന്നിധിയിൽ നിന്നും തുടങ്ങിയ രഥയാത്രയ്ക്ക് മാഹി പാലത്തിൽ സ്വീകരണം നൽകി. തലായി, തിരുവാങ്ങാട്, കതിരൂർ, കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി, പേരാവൂർ, കേളകം വഴിയുള്ള യാത്ര ഇന്ന് കൊട്ടിയൂരിൽ അവസാനിക്കും.ശ്രീരാമദാസ മിഷൻ അദ്ധ്യക്ഷൻ ശ്രീശക്തി ശാന്താനന്ദ മഹർഷിയുടെ നേതൃത്വത്തിൽ ജനുവരി 31 മുതൽ മാർച്ച് 27 വരെ വിവിധ ആത്മീയസാംസ്‌കാരിക പരിപാടികളോടെയാണ് ശ്രീരാമനവമി മഹോത്സവം സംഘടിപ്പിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും പര്യടനം നടത്തി കന്യാകുമാരിയിൽ 27

ന് രഥയാത്ര സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL